ഫാ​ക്ട് ജീ​വ​ന​ക്കാ​ര​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, July 29, 2025 3:35 AM IST
ഏ​ലൂ​ർ: ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​യും ഫാ​ക്ട് ക്വാ​ട്ടേ​ഴ്സി​ൽ താ​മ​സ​ക്കാ​ര​നും ഫാ​ക്ട് ആ​സി​ഡ് പ്ലാ​ന്‍റ് ജീ​വ​ന​ക്കാ​ര​നു​മാ​യ വി​പി​ൻ (35) ഇ​ല​ഞ്ഞി​ക്ക​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​യിരുന്നു സം​ഭ​വം.

ദി​വ​സ​വും ഈ ​ക്ഷേ​ത്ര​ക്കു​ള​ത്തി​ലാണ് വി​പി​ൻ കു​ളി​ച്ചി​രു​ന്ന ത്. ഇന്നലെ ഭാ​ര്യ​യും കു​ട്ടി​യു​മൊ​ത്താണ് കു​ളി​ക്കാ​ൻ ഇവിടെ എ​ത്തി​യ​ത്. ഭാ​ര്യ​യും കു​ട്ടി​യും വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ങ്കി​ലും വി​പി​ൻ നീ​ന്തു​ക​യാ​യി​രു​ന്നു.

അ​ടു​ത്ത് നി​ന്നെ​ത്തി​യ യു​വാ​ക്ക​ളാ​ണ് വി​പി​ൻ കു​ള​ത്തി​ൽ മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട​ത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഉടൻ അഗ്നിരക്ഷാ സംഘമെത്തി വി​പി​നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ച്ഛ​ൻ: ശി​വാ​സ്. അ​മ്മ: രാ​ധാ​മ​ണി. ഭാ​ര്യ: ആ​സ്പി​ൻ. മ​ക​ൻ: അ​വ്യ​ക്ത്.