ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് 89,75,000 ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ
Tuesday, July 29, 2025 3:35 AM IST
ചോ​റ്റാ​നി​ക്ക​ര: ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെടുത്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ടു​ങ്ങ​ല്ലൂ​ർ പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡ് ഭാ​ഗ​ത്ത് മു​ക്ക​ത്ത് വീ​ട്ടി​ൽ ബി​ജു (തോ​മ​സ് സെ​ബാ​സ്റ്റ്യൻ-55)വിനെയാണ് ചോ​റ്റാ​നി​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​യാ​യ സ്ത്രീ​യുടെ പക്കൽനി​ന്നാണ് പ്രതി പ​ണം ത​ട്ടി​യെടുത്തത്.

ഇ​ൻ​കം ടാ​ക്സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി​നി യുമായി ഇ​യാ​ൾ സൗ​ഹൃ​ദം സ്ഥാപിക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല ത​വ​ണ​യായി 89,75,000 രൂ​പ ത​ട്ടി​യെ​ടു​ത്തെന്നാ​ണ് പ​രാ​തി.

ചോ​റ്റാ​നി​ക്ക​ര എ​സ്എ​ച്ച്ഒ കെ.​എ​ൻ. മ​നോ​ജ്, എ​സ്ഐ​മാ​രാ​യ സ​തീ​ഷ് കു​മാ​ർ, അ​നി​ൽ കു​മാ​ർ, എ​എ​സ്ഐ രാ​ജ​ല​ക്ഷ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ൾ നേ​ര​ത്തെ​യും സ​മാ​ന കേ​സു​ക​ളി​ലും ചെ​ക്ക് കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​യാ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.