കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളികളായ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കത്തോലിക്ക കോണ്‍ഗ്രസ് എറണാകുളം-അങ്കമാലി അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ സംഘടിപ്പിച്ചു. അതിരൂപത പ്രസിഡന്റ് എസ്.ഐ. തോമസ് ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
അതിരൂപത ജനറല്‍ സെക്രട്ടറി ബേബി ജോണ്‍ പൊട്ടനാനി, ട്രഷന്‍ ജോണ്സണ് പടയാട്ടി, ഗ്ലോബല്‍ സെക്രട്ടറി ഫ്രാന്‍സീസ് മൂലന്, കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റിയംഗം സെബാസ്റ്റ്യന്‍ ചെന്നെക്കാടന്‍, അതിരൂപത വൈസ് പ്രസിഡന്റ് ജോസ് ആന്റണി, സെക്രട്ടറി സെജോ ജോണ്‍, ബിജു പോള്‍ നെറ്റിക്കാടന്, പ്രിന്‍സ് ജോസ്, ജേക്കബ് തറയില്‍, പി.ഡി. ജാന്റി എന്നിവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്-എം
കൊച്ചി: ഛത്തീസ്ഗഡില്‍ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സിസ്റ്റര്‍ പ്രീതി മേരി സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അങ്കമാലി പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തി. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മാര്ട്ടിന് ബി. മുണ്ടാടന്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തി. പാര്‍ട്ടി നേതാക്കളായ വര്‍ഗീസ് ജോര്‍ജ്, ജോസി പി. തോമസ്, ടി.ജെ. ബിജു, ജോജാസ് ജോസ്, ജസ്റ്റിന് ജോര്‍ജ്, പോള്‍ കെ. ജോസഫ്, കെ.പി. പൈലി, ആന്റണി കിടങ്ങേന് എന്നിവര്‍ പ്രസംഗിച്ചു.
വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ്
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത വിമെന്‍ വെല്‍ഫെയര്‍ സര്‍വീസസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ നടപടി നമ്മുടെ രാജ്യത്തിന്റെ മതേതര സ്വഭാവത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും വെല്ലുവിളിക്കുന്നതും ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഒരു ഗുരുതരമായ കടന്നുകയറ്റവുമാണെന്ന് അതിരൂപത പ്രസിഡന്റ് ജയിനി സാംരാജ്, സെക്രട്ടറി ഡോ. ഡിന്നി മാത്യു എന്നിവര്‍ പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
യൂത്ത് കോണ്‍ഗ്രസ്
ശ്രീമൂലനഗരം: ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി.ആന്റു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.എന്‍. ഉണ്ണികൃഷ്ണന്, നേതാക്കളായ പി.എച്ച്. അസ്ലം, പി.കെ. സിറാജ് എന്നിവര്‍ സംസാരിച്ചു.
തോപ്പുംപടി: കോൺഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ തോപ്പുംപടി ബിഒടി പാലത്തിനു സമീപം കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.ജേക്കബ് അധ്യക്ഷത വഹിച്ചു.
ഫോർട്ടുകൊച്ചി: കെഎൽസിഎ തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം വികാരി ഫാ. ടോമി ചമ്പക്കാട് ഉദ്ഘാടനം ചെയ്തു. കെഎൽസിഎ തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് സുമീത് ജോസഫ് അധ്യക്ഷത വഹിച്ചു.
ആലുവ: ആലുവ സെന്റ് ഡൊമിനിക് ഇടവക ഇടവക ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് സെന്റ് ഡൊമിനിക് ഇടവക വികാരി ഫാ. ജോസഫ് കരുമത്തി ആവശ്യപ്പെട്ടു.
തൃപ്പൂണിത്തുറ: എകെസിസി തൃപ്പൂണിത്തുറ ഫോറോന പ്രതിഷേധം രേഖപ്പെടുത്തി. എകെസിസി ഫോറോന പ്രസിഡന്റ് സെജോ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസഫ് അമ്പലത്തിങ്കൾ, എ.വി. ഫ്രാൻസിസ്, ജയ്മോൻ തോട്ടുപുറം, മേഴ്സി, ഷൈജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.