ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സ്: 1.05 കോ​ടി ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് കോ​ട​തി
Tuesday, July 29, 2025 3:35 AM IST
മൂ​വാ​റ്റു​പു​ഴ: സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള​ക്ഷ​ൻ ജീ​വ​ന​ക്കാ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കേ​സി​ൽ 1.05 കോ​ടി രൂപ ന​ഷ്ട​പ​രി​ഹാ​രം വി​ധി​ച്ച് മൂ​വാ​റ്റു​പു​ഴ കോ​ട​തി.

പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി സ്വ​ദേ​ശി താ​ണി​ച്ചു​വ​ട്ടി​ൽ ഷി​യാ​സ് (40) മ​രി​ച്ച കേ​സി​ലാ​ണ് മൂ​വാ​റ്റു​പു​ഴ എം​എ​സി​ടി കോ​ട​തി ജ​ഡ്ജ് കെ.​എ​ൻ. ഹ​രി​കു​മാ​ർ ഇ​ൻ​ഷ്വറ​ൻ​സ് ക​ന്പ​നി​യോ​ട് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ വി​ധി​ച്ച​ത്. 2023 ഡി​സം​ബ​ർ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പേ​ഴ​യ്ക്കാ​പ്പി​ള്ളി പ​ള്ളി​പ്പ​ടി​ക്ക് സ​മീ​പം താ​ണി​ച്ചു​വ​ട് റോ​ഡി​ൽ ബൈ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഷി​യാ​സി​ന്‍റെ മേ​ൽ പി​ന്നോ​ട്ടെ​ടു​ത്ത ലോ​റി ക​യ​റു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​രി​ച്ചത്.