അ​ഗ്നി​ര​ക്ഷാ​സേ​ന ലൈ​ഫ് ബോ​യ സ്ഥാ​പി​ച്ചു
Tuesday, July 29, 2025 3:35 AM IST
വൈ​പ്പി​ൻ: നി​ര​വ​ധി പേ​ർ മു​ങ്ങി​മ​രി​ച്ചി​ട്ടു​ള്ള എ​ള​ങ്കു​ന്ന​പ്പുഴ ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ സ​മീ​പ​ത്ത് അ​ഗ്നി​ര​ക്ഷാ​സേ​ന ലൈ​ഫ് ബോ​യ സ്ഥാ​പി​ച്ചു. വൈ​പ്പി​ൻ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​ധീ​ർ ലാ​ലി​ൽ​നി​ന്ന് ദേ​വ​സ്വം ബോ​ർ​ഡ്‌ ഓ​ഫീ​സ​ർ രാ​ജീ​വ്‌ ആ​ണ് ബോ​യ ഏ​റ്റു​വാ​ങ്ങി സ്ഥാ​പി​ച്ച​ത്.

ജ​ല​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഇ​വി​ടെ മോ​ക്ഡ്രി​ല്ലും സം​ഘ​ടി​പ്പി​ച്ചു. വൈ​പ്പി​ൻ അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ന്‍റെ​യും, സി​വി​ൽ ഡി​ഫ​ൻ​സ് വാ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മോ​ക്ഡ്രി​ല്ലി​ൽ പി.​ആ​ർ. വി​ശാ​ഖ്, കെ.​ജെ. രാ​ജേ​ഷ്, മി​ഥു​ൻ​രാ​ജ്, ബാ​ല​ഗോ​പാ​ൽ, ഹ​രീ​ഷ്, ഷാ​ൻ​മോ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.