പങ്ങട: വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ സഭകളുടെ സംഭാവന നിസ്തുലമാണെന്ന് മന്ത്രി വി.എന്‍. വാസവന്. പങ്ങട സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
സ്കൂള്‍ മാനേജര്‍ ഫാ. സിറിൾ കൈതക്കളം അധ്യക്ഷത വഹിച്ചു. മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം രാധാ വി. നായര്‍ ഫോട്ടോ അനാച്ഛാദനം ചെയ്തു. ചങ്ങനാശേരി കോര്‍പറേറ്റ് മാനേജര്‍ ഫാ. ആന്റണി മൂലയില്‍ അവാര്‍ഡ് വിതരണം ചെയ്തു. റവ. ഡോ. മാണി പുതിയിടം ഉപഹാര സമര്‍പ്പണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.ആര്. സുനിമോള്‍ സ്കോളര്‍ഷിപ് വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോര്‍ജ് തുപ്പലഞ്ഞിയില്‍, പങ്ങട ആന്‍സ് വാലി അഗ്രി ടൂറിസം പ്രോജക്ട് ഡയറക്ടര്‍ അന്നമ്മ ട്രൂബ് വയലുങ്കല്‍, പഞ്ചായത്തംഗങ്ങളായ ടി.ജി. മോഹനന്, ഷീല മാത്യു, അനില്‍ കൂരോപ്പട, മഞ്ജു കൃഷ്ണകുമാര്‍, ദീപ്തി ദിലീപ്, മുന്‍ ഹെഡ്മിസ്ട്രസ് എം.ടി. റ്റെസി, എസ്എച്ച് സ്കൂള്‍ ഹെഡ്മാസ്റ്റര് വി.എം. റജിമോന്‍, തോമസ് ജോസഫ് പുതുക്കുളങ്ങര, പങ്ങട ഗവ. എല്‍പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി.ജി. സുനിതകുമാരി, തോമസ് ജോസഫ്, സ്മിത എലിസബത്ത്, സൈനോ അന്ന മാത്യു, പി. ശോഭ, മെര്ലിന് രാജന് എന്നിവര്‍ പ്രസംഗിച്ചു.