ന​ടു​ക്കം മാ​റാ​തെ ന​ടു​ത്തുരു​ത്തു​കാ​ർ
Tuesday, July 29, 2025 7:45 AM IST
ചെ​മ്പ്: മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ സ​ഞ്ച​രി​ച്ച വ​ള്ളം മു​ങ്ങി ഒ​രാ​ളെ കാ​ണാ​താ​യ​തി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് ചെ​മ്പ് ന​ടു​ത്തുരു​ത്ത് നി​വാ​സി​ക​ൾ. ഒ​രു ഭാ​ഗ​ത്ത് പു​ഴ​യും മ​റു​ഭാ​ഗ​ത്ത് കാ​യ​ലു​മാ​യ തു​രു​ത്തി​ൽ മ​ത്സ്യ​ബ​ന്ധ​ന​വും ക​ക്കാവാ​ര​ലും തൊ​ഴി​ലാ​ക്കി​യ ഏ​താ​നും നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. വ​ള്ള​വും വെ​ള്ള​വു​മാ​യി ഇ​വ​ർ​ക്കു​ള്ള പ​രി​ച​യ​മാ​ണ് വൻദുരന്തം ഒഴിവാക്കിയത്.

രക്ഷകരായത് കക്കാവാരൽ തൊഴിലാളികൾ

ചെ​ന്പ്: മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് മൂ​വാ​റ്റു​പു​ഴ​യാ​റും വേ​മ്പ​നാ​ട്ടു​കാ​യ​ലും ചേ​രു​ന്ന​തി​നു​സ​മീ​പം നി​റ​യെ യാ​ത്ര​ക്കാ​രു​മാ​യി ഏ​റെ ആ​ഴ​മു​ള്ളി​ട​ത്ത് വ​ള്ളം മു​ങ്ങി​യ​പ്പോ​ൾ ജീ​വ​നാ​യി അ​ല​മു​റ​യി​ട്ടു ക​ര​ഞ്ഞ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച​ത് മൂ​ന്ന് ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​ക​ൾ.

മു​റി​ഞ്ഞ​പു​ഴ​യി​ൽ ക​ക്ക​യി​റ​ച്ചി വി​റ്റു വ​ള്ള​ത്തി​ൽ പെ​രു​മ്പ​ളം സ്വ​ദേ​ശി ശി​വ​ൻ മ​ട​ങ്ങു​മ്പോ​ഴാ​ണ് യാ​ത്ര​ക്കാ​രു​മാ​യി പാ​ണാ​വ​ള്ളി​യി​ലേ​ക്കു പോ​യ​ വ​ള്ളം കാ​റ്റി​ൽ തി​ര​യ​ടി​ച്ച് മു​ങ്ങി​യ​ത്. നി​ല​വി​ളി​കേ​ട്ട് ശി​വ​ൻ യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ള്ളം മു​ങ്ങി​യ വ​ള്ള​ത്തി​ന​ടു​ത്തേ​ക്ക് പാ​യി​ച്ച് ചേ​ർ​ത്തു നി​ർ​ത്തി. മു​ങ്ങി​യ വ​ള്ള​ത്തി​ൽ പി​ടി​ച്ചു കി​ട​ന്ന​വ​രി​ൽ കു​റ​ച്ചു​പേ​ർ ഈ ​വ​ള്ള​ത്തി​ന്‍റെ വി​ല്ലി​യി​ൽ പി​ടി​ച്ചു കി​ട​ന്നു. സ​മീ​പ​വാ​സി​യാ​യ ച​ന്ദ്ര​നും രാ​മ​ച​ന്ദ്ര​നും വ​ള്ള​ത്തി​ലെ​ത്തി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന അ​ഞ്ചു സ്ത്രീ​ക​ളെ വ​ള്ള​ത്തി​ൽ ക​യ​റ്റി സു​ര​ക്ഷി​ത​മായി ക​ര​യ്ക്കെ​ത്തി​ച്ചു.​പി​ന്നീ​ട് നാ​ട്ടു​കാ​ർ ബാ​ക്കി​യു​ള്ള​വ​രെ വ​ള്ള​ത്തി​ലേ​റ്റി ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു

കണ്ണനെക്കൂടാതെ മടക്കം; നെഞ്ചുനീറി പാണാവള്ളിക്കാർ

ചെ​മ്പ്: പാ​ണാ​വ​ള്ളി​യി​ൽ​നി​ന്ന് ഒ​രു​മി​ച്ച് വ​ള്ള​ത്തി​ൽ വ​ന്നി​ട്ട് ഒ​രാ​ൾ ഇ​ല്ലാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​തി​ന്‍റെ തീ​രാ​നോ​വി​ലാ​യി​രു​ന്നു വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽനിന്ന് ര​ക്ഷ​പ്പെ​ട്ട​വ​ർ. കാ​ട്ടി​ക്കു​ന്നി​ൽ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെത്തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ സി​ന്ധു മു​ര​ളി​യു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് പാ​ണാ​വ​ള്ളി​ക്കാ​രാ​യ മു​ര​ളി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ള്ള​ത്തി​ലെ​ത്തി​യ​ത്.

കാ​യ​ലി​ലൂ​ടെ വ​ള്ള​ത്തി​ൽ പോ​യാ​ൽ അ​ര​മ​ണി​ക്കൂ​റി​ന​കം പാ​ണാ​വ​ള്ളി​യി​ലെ​ത്താം. വാ​ഹ​ന​ത്തി​ൽ ചു​റ്റി​ക്ക​റ​ങ്ങി വ​രു​ന്ന​തൊ​ഴി​വാ​ക്കാ​നാ​ണ് ഇ​വ​ർ വ​ള്ള​ത്തി​ൽ വ​ന്ന​ത്. ഇ​വ​ർ​ക്ക് മു​മ്പേ നാ​ട്ടി​ൽ​നി​ന്നു വ​ന്ന കു​റേ​പ്പേ​ർ വ​ലി​യ​ വ​ള്ള​ത്തി​ൽ പോ​യി​രു​ന്നു. ചെ​റുവ​ള്ള​ത്തി​ൽ വ​ന്ന​വ​രി​ൽ ചി​ല​ർ പൂ​ത്തോ​ട്ട​യി​ൽ നി​ന്ന് ബോ​ട്ടി​ൽ പാ​ണാ​വ​ള്ളി​ക്ക് പോ​കാ​നാ​യിരുന്നു ഉദ്ദേശിച്ചിരുന്നത്.

കാ​ണാ​താ​യ ക​ണ്ണ​ൻ (സു​മേ​ഷ്) മ​ര​ണ​പ്പെ​ട്ട സി​ന്ധു​വി​ന്‍റെ ഭ​ർ​ത്താ​വ് മു​ര​ളി​യു​മാ​യി വ​ലി​യ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന തി​നാ​ൽ മു​ര​ളി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം വ​ള്ള​ത്തി​ൽ ക​യ​റുക​യാ​യി​രു​ന്നു. നീ​ന്ത​ൽ വ​ശ​മു​ള്ള കണ്ണനെ നീ​ന്തു​ന്ന​തി​നി​ടെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.