കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ ക്രൈസ്തവ സന്യാസിനിമാരെ വ്യാജ ആരോപണമുയർത്തി അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപത സന്യാസിനീ സമൂഹങ്ങളുടെ കൂട്ടായ്മയായ കോണ്‍ഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (സിആര്‍ഐ) കാഞ്ഞിരപ്പള്ളിയും രൂപതയിലെ അല്മായ സംഘടനകളും ഉത്കണ്ഠ രേഖപ്പെടുത്തി.
നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങളുന്നയിച്ചാണ് സന്യാസിനികളുടെ നേർക്ക് ആൾക്കൂട്ട വിചാരണയും അറസ്റ്റുമുണ്ടായത്. സന്യാസിനിമാര്‍ക്കുണ്ടായ ദുരനുഭവം മതസ്വാതന്ത്ര്യത്തിനും മതവിശ്വാസത്തിനും ഇന്ത്യന്‍ ഭരണഘടന നല്കുന്ന ഉറപ്പിന്മേല് വർഗീയവാദികൾ നടത്തിയ ആക്രമണമാണ്.
മതംമാറ്റ നിരോധനനിയമം ദുരുപയോഗം ചെയ്ത് സന്യാസിനിമാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും പോലീസിന്റെ സാന്നിധ്യത്തിൽ പോലും ആൾക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കുകയും ചെയ്തത് ന്യായീകരിക്കാനാവില്ല. തീവ്രവാദികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചട്ടുകങ്ങളായി ഉത്തരവാദിത്വപ്പെട്ട നിയമപാലനസംവിധാനങ്ങള്‍ മാറരുതെന്നും പ്രതിഷേധക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
മാതൃവേദി
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കാഞ്ഞിരപ്പള്ളി രൂപത മാതൃവേദി പ്രതിഷേധിച്ചു. ന്യൂനപക്ഷാവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണിതെന്ന് യോഗം ആരോപിച്ചു. ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേൽ, സെക്രട്ടറി സ്വപ്ന കടന്തോട്, ട്രഷറർ ആലീസ് പാഴുക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രമേയം പാസാക്കി. രൂപത അനിമേറ്റർ സിസ്റ്റർ റോസ്മി എസ്എബിഎസ്, ബ്രദർ കെവിൻ എന്നിവർ പ്രസംഗിച്ചു.
പിതൃവേദി
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയാവുകയും കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത സംഭവത്തിൽ കാഞ്ഞിരപ്പള്ളി രൂപത പിതൃവേദി എക്സിക്യൂട്ടീവ് പ്രതിഷേധിച്ചു. രൂപത ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്റ് ഡോ. സാജു കൊച്ചുവീട്ടിൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഡയറക്ടർ ഫാ. മാത്യു ഓലിക്കൽ, ഫാ. തോമസ് പാലൂക്കുന്നേൽ, സെക്രട്ടറി റെജി കൈപ്പൻപ്ലാക്കൽ, കെ.എസ്. സജുമോൻ, തോമസ് മണിയംകേരിൽ എന്നിവർ പ്രസംഗിച്ചു.
പൊൻകുന്നം ഇടവക
പൊൻകുന്നം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകൾക്കുനേരേ ബജ്രംഗദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിലും പോലീസ് ചുമത്തിയ കള്ളക്കേസിലും അന്യായമായ അറസ്റ്റിനുമെതിരേ പൊൻകുന്നം ഹോളിഫാമിലി ഇടവകയിലെ ഭക്തസംഘടനകൾ പ്രതിഷേധിച്ചു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്നും അഭിപ്രായ സഞ്ചാര സ്വാതന്ത്ര്യം നൽകി ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെ
യൂത്ത് ഫ്രണ്ട്-എം
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടയ്ക്കുകയും അവരെ സന്ദർശിക്കാനെത്തിയ ജോസ് കെ. മാണി എംപിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പ്രതിനിധി സംഘത്തിന് സന്ദർശനാനുമതി നിഷേധിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് - എം കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുരിശുങ്കൽ ജംഗ്ഷനിൽ പ്രതിഷേധ ജ്വാല തെളിച്ചു. യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ ബി. പിള്ള അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് - എം നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ആനിത്തോട്ടം, ജെസി ഷാജൻ, ഷാജി പാമ്പൂരി, ഷാജൻ മണ്ണംപ്ലാവൻ, സുമേഷ് ആൻഡ്രൂസ്, ആന്റണി മാർട്ടിൻ, നാസർ സലാം, ജോഷി അഞ്ചനാടൻ, ബിജു ചക്കാല, എബി പനയ്ക്കൽ, ദിലീപ് കൊണ്ടുപറമ്പിൽ, തോമസ് മാത്യു, അമൽ മോൺസി, ജോസഫ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.