സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം
Wednesday, July 30, 2025 7:29 AM IST
വെ​ള്ളൂ​ർ: ​ക​രി​പ്പാ​ടം കാ​രു​ണ്യമാ​താ എ​ൽ​പി സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ളു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ തു​ട​ക്കം കു​റി​ക്കും. നാ​ളെ ഉ​ച്ചക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​രിഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സി.​കെ. ആ​ശ എം എ​ൽഎ ​നി​ർ​വ​ഹി​ക്കും.​ സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു​കു​ഴി​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കോ​ട്ട​യം അ​തി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ.​ തോ​മ​സ് പു​തി​യ​കു​ന്നേ​ൽ, വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ.​ സോ​ണി​ക, വാ​ർ​ഡ് മെംബ​ർ ഷി​നി​ സ​ജു, സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ സു​ദീ​പ, പി ​ടിഎ ​പ്ര​സി​ഡന്‍റ് കെ.​എ​ൻ.​ ജി​ജി​ത്ത്, എം​പിടി​എ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​പ്രി​യ, ജോ​മോ​ൻ പു​ന്നൂ​സ്, കെ.എം.​ ഷെ​മീ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.