വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ആ​രം​ഭി​ച്ചു
Thursday, July 31, 2025 7:19 AM IST
ക​ടു​ത്തു​രു​ത്തി: മീ​റ്റ​ര്‍ റീ​ഡിം​ഗ് എ​ടു​ക്കു​ന്ന​തി​ല്‍നി​ന്ന് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ് മീ​റ്റ​ര്‍ റീ​ഡ​ര്‍​മാ​രെ മാ​റ്റി മു​നിസി​പ്പാ​ലി​റ്റി നി​ര്‍​ദേ​ശി​ക്കു​ന്ന ആ​ള്‍​ക്കാ​രെ നി​യ​മി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ക​ടു​ത്തു​രു​ത്തി ഡി​വി​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ ധ​ര്‍​ണാ​സ​മ​രം ആ​രം​ഭി​ച്ചു.

യൂ​ണി​യ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ഷ്‌​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ നടന്ന പ്ര​തി​ഷേ​ധസ​മ​രം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​അ​മൃ​ത​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി. ജോ​സുകു​ട്ടി, ബി​ജു വ​ര്‍​ഗീ​സ്, എം.​ജി. കൃ​ഷ്ണ​കു​മാ​ര്‍, എം.​ജെ. ശ്രീ​ല​ക്ഷ​മി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ര​ണ്ടാം ദി​വ​സത്തെ സമരം സി​ഐ​ടി​യു ക​ടു​ത്തു​രു​ത്തി ഏ​രി​യാ സെ​ക്ര​ട്ട​റി ടി. ​സി. വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സു​രേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.