കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി
കടുത്തുരുത്തി; ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കകുയും ചെയ്ത സംഭവത്തില്‍ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ ജാഗ്രതാസമിതി പ്രതിഷേധിച്ചു. യോഗത്തില്‍ ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സി.എം. മാത്യു, പി.സി. ജോസഫ്, മനോജ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കത്തോലിക്കാ കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി
കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ രണ്ടു മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടയ്ക്കുകയും ജാമ്യാപേക്ഷ നിരസിച്ചതിനെയും കടുത്തുരുത്തി കത്തോലിക്കാ കോണ്‍ഗ്രസ് മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനും കന്യാസ്ത്രീകളെ മോചിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രഗവണ്മെന്റിനോട് യോഗം ആവശ്യപ്പെട്ടു.
പൂഴിക്കോല്‍ വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. രൂപത ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, മേഖലാ പ്രസിഡന്റ് രാജേഷ് ജെയിംസ് കോട്ടായില്‍, മേഖലാ സെക്രട്ടറി ജോര്‍ജ് തോമസ് മങ്കുഴിക്കരി, സലിന് കൊല്ലംകുഴി, ജോസഫ് ചേനക്കാലായില്‍, ലൂക്കോസ് കുടിലില്‍ പുത്തന്‍പുര, ജോര്‍ജ് കപ്ലിക്കുന്നേല്‍, മനോജ് കടവന്റെകാലായില്, ജെറി പനക്കല്‍, സിബി പൊതിപ്പറമ്പില്‍, ആഷ്ലി ആമ്പക്കാട്ട്, രാജു കുന്നേല്‍, പഞ്ചായത്തംഗങ്ങളായ ജെസി ലൂക്കോസ്, സാലി ജോര്‍ജ് മുടക്കാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.
ദീപം തെളിച്ചു
തലയോലപ്പറമ്പ്: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് കേരളത്തിൽനിന്നുള്ള രണ്ടു കന്യാസ്ത്രീകളെ ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത്ഫ്രണ്ട്-എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിച്ചു.
പള്ളിക്കവല ജംഗ്ഷനിൽ എ.ജെ. ജോൺ പ്രതിമയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ കേരള കോൺഗ്രസ്-എം മണ്ഡലം പ്രസിഡന്റ് അഡ്വ. ആന്റണി കളമ്പുകാടൻ, യൂത്ത്ഫ്രണ്ട്-എം സംസ്ഥാന ജനറൽ സെക്രട്ടറി ആൽവിൻ അരയത്തേൽ, സെബാസ്റ്റ്യൻ മുല്ലക്കര, ജോസ്റ്റിൻ പന്തലാട്ട്, ശ്യാം മുണ്ടാർ, ജിമ്മി തുണ്ടുപറമ്പിൽ, സാജൻ മറവൻതുരുത്ത്, ജോമോൻ അമ്പലത്തിൽ, ജിമ്മി കളത്തറ തുടങ്ങിയവർ പങ്കെടുത്തു.
ആക്രമണങ്ങള്‍ അവസാനിപ്പിക്കണം
കടുത്തുരുത്തി: ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കെതിരേ ബജ്റംഗ്ദള്‍, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ് -എസ് കടുത്തുരുത്തി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
ഛത്തിസ്ഗഡില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളികളായ രണ്ടു കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു തടങ്കലിലാക്കിയ നടപടിയെ യോഗം അപലപിച്ചു. സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ തുടരുന്ന മൗനം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോടുള്ള വെല്ലുവിളിയാണന്നും യോഗം അഭിപ്രായപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ജോണ്സണ് പാളി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ജോസഫ് ചേനക്കാലാ, രാജേഷ് മാത്യു, പി. ബാബു, സാബു പൗലോസ്, എബിന് ചെറുമേല്പ്പുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേരള കോണ്‍ഗ്രസ്-എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റി
കടുത്തുരുത്തി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത ബിജെപിയുടെ മതന്യുനപക്ഷ വേട്ടയ്ക്കെതിരേ കേരള കോണ്‍.-എം കടുത്തുരുത്തി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി ഹെഡ് പോസ്റ്റഫീസിനു മുമ്പില്‍ പ്രതിഷേധയോഗം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജേക്കബ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ ഉദ്ഘാടനം ചെയ്തു. കെ.ടി. സിറിയക്, പൗലോസ് കടമ്പംകുഴി, ഇ.എം. ചാക്കോ എണ്ണയ്ക്കാപ്പള്ളി, കുരുവിള ആഗസ്തി, ബ്രൈറ്റ് വട്ടനിരപ്പേല്‍, ജോണ്സണ് കൊട്ടുകാപ്പള്ളി, ജോസ് മുണ്ടകുന്നേല്, തോമസ് മണ്ണഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.