പാലാ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡല്‍ കരിയര്‍ സെന്ററും പാലാ അല്‍ഫോന്‍സാ കോളജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് രണ്ടിനു പ്രയുക്തി 2025 മെഗാ ജോബ് ഫെയര്‍ നടത്തും. രാവിലെ 9.30 ന് പാലാ അല്‍ഫോന്‍സാ കോളജ് കാമ്പസില്‍ മാണി സി. കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ തോമസ് പീറ്റര്‍ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിക്കും.
പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു മുഖ്യാതിഥിയാവും. പാരാമെഡിക്കല്‍, ഓട്ടോമൊബൈല്‍, ഹോസ്പിറ്റാലിറ്റി, നഴ്സിംഗ്, ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 45 കമ്പനികള്‍ മേളയില്‍ പങ്കെടുക്കും. എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, ബിടെക്, എംബിഎ എംസിഎ യോഗ്യതയുള്ളവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. തൊഴില്‍പരിചയം ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമുള്ള 1500 ലധികം ഒഴിവുകള്‍ ലഭ്യമാണ്. രജിസ്ട്രേഷന് സൗജന്യമാണ്. തൊഴില്‍മേളയില്‍ പങ്കെടുക്കുവാന്‍, ഉദ്യോഗാര്‍ഥികള്‍ employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. ttps://bit.ly/MEGAJOBFAIRREGISTRATION എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 0481-2563451,8138908657.