കു​റു​പ്പ​ന്ത​റ​യി​ലെ കെ​എ​സ്ഇ​ബി സെ​ക്‌ഷന്‍ ഓ​ഫീ​സ് മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി
Wednesday, July 30, 2025 7:28 AM IST
കു​റു​പ്പ​ന്ത​റ: കു​റു​പ്പ​ന്ത​റ​യി​ലെ കെ​എ​സ്ഇ​ബി സെ​ക്‌ഷന്‍ ഓ​ഫീ​സ് മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തും കാ​ണ​ക്കാ​രി, ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ കു​റ​ച്ചു പ്ര​ദേ​ശ​വും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് സെ​ക്‌ഷന്‍ ഓ​ഫീ​സി​ന്‍റെ പ​രി​ധി. കു​റു​പ്പ​ന്ത​റ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ലാ​ണ് സെ​ക്‌ഷ​ന്‍ ഓ​ഫീ​സ് വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. ഓ​ഫീ​സ് മാ​റ്റിസ്ഥാ​പി​ക്കാ​നു​ള്ള അ​നു​മ​തി കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ ന​ല്‍​കിക്ക​ഴി​ഞ്ഞു.

കെ​എ​സ്ഇ​ബി അ​സി​സ്റ്റന്‍റ് എ​ന്‍​ജി​നിയ​ര്‍ പി.​കെ. ശ്യാം ​ഇ​തു​സം​ബ​ന്ധി​ച്ചു പ​റ​യു​ന്ന​തി​ങ്ങ​നെ: നി​ല​വി​ലു​ള്ള കെ​ട്ടി​ടം ചോ​ര്‍​ന്നൊലി​ക്കു​ക​യാ​ണ്. ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സി​ന്‍റെ ഒ​ന്നാം നി​ല​യി​ലാ​ണ് കെ​എ​സ്ഇ​ബി ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. മു​ക​ളി​ലി​ട്ടി​രി​ക്കു​ന്ന ഷീ​റ്റ് ചോ​ര്‍​ന്നൊ​ലി​ച്ചു കെ​ട്ടി​ട​ത്തി​ന്‍റെ സീ​ലിം​ഗി​ലൂ​ടെ വെ​ള്ളം താ​ഴേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യാ​ണ്. മ​ഴ​യു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ മു​റി​ക​ളി​ലെ​ല്ലാം വെ​ള്ളം ത​ളം​കെ​ട്ടി നി​ല്‍​ക്കു​ന്നു. ഈ ​സ​മ​യ​ങ്ങ​ളി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ പ്ര​യാ​സ​മാ​ണ്. ഷീ​റ്റി​നി​ടെ​യി​ലൂ​ടെ വ​രു​ന്ന വെ​ള്ളം സീ​ലിം​ഗി​നൊ​പ്പം ഭി​ത്തി​ക​ളി​ലേ​ക്കും ഒ​ലി​ച്ചി​റ​ങ്ങു​ന്നു.

ഭി​ത്തി​ക​ളും സ്വി​ച്ച് ബോ​ര്‍​ഡു​ക​ളി​ലും വെ​ള്ളം ന​ന​ഞ്ഞ് ജീ​വ​ന​ക്കാ​ര്‍​ക്ക് ഷോ​ക്കേ​ല്‍​ക്കു​ന്ന​തും പ​തി​വാ​ണ്. ഇ​ത് അ​പ​ക​ടം വി​ളി​ച്ചുവ​രു​ത്താ​ന്‍ കാ​ര​ണ​മാ​കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ത്താ​ണ് നി​ല​വി​ല്‍ സെ​ക്‌ഷന്‍ ഓ​ഫീ​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. എ​ല്ലാ​വ​ര്‍​ക്കും ബ​സി​ല​ട​ക്കം വ​ന്നു​പോ​കാ​വു​ന്ന സ്ഥ​ല​മാ​ണി​ത്. ഓ​ഫീ​സ് ഇ​വി​ടെ​നി​ന്ന് മാ​റ്റാ​നു​ള്ള തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ സി​ജു ജോ​സ​ഫ് പ​റ​ഞ്ഞു.