ജി​​ല്ലാ ജൂ​​ണി​​യ​​ര്‍ അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പ്‌: പാലാ അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി മു​​ന്നി​​ല്‍
Thursday, July 31, 2025 5:50 AM IST
പാ​​ലാ: ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ പാ​​ലാ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി 321 പോ​​യി​​ന്‍റു​​മാ​​യി മു​​ന്നി​​ട്ടു നി​​ല്‍​ക്കു​​ന്നു. 134 പോ​​യി​​ന്‍റു​​മാ​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ര​​ണ്ടാം സ്ഥാ​​ന​​ത്തും 116 പോ​​യി​​ന്‍റു​​മാ​​യി പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി​​എ​​ച്ച്എ​​സ്എ​​സ് മൂ​​ന്നാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

വ​​നി​​ത​​ക​​ളു​​ടെ 20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 102 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും 94 പോ​​യി​​ന്‍റു​​മാ​​യി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ര​​ണ്ടാ​​മ​​തും നി​​ല്‍​ക്കു​​ന്നു. പു​​രു​​ഷ​​ന്മാ​​രു​​ടെ 20 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ സെ​​ന്‍റ് ഡൊ​​മി​​നി​​ക്‌​​സ് കോ​​ള​​ജ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 77 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും 58 പോ​​യി​​ന്‍റു​​മാ​​യി എ​​സ്ബി കോ​​ള​​ജ് ര​​ണ്ടാ​​മ​​തും നി​​ല്‍​ക്കു​​ന്നു.

വ​​നി​​ത​​ക​​ളു​​ടെ 18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 69 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് 39 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

പു​​രു​​ഷ​​ന്മാ​​രു​​ടെ 18 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി 50 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും ഭ​​വ​​ന്‍​സ് വി​​ദ്യാ​​ല​​യ 27 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച്ജി​​എ​​ച്ച്എ​​സ് 57 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി​​എ​​ച്ച്എ​​സ് 28 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 16 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ 42 പോ​​യി​​ന്‍റു​​മാ​​യി പൂ​​ഞ്ഞാ​​ര്‍ എ​​സ്എം​​വി​​എ​​ച്ച്എ​​സ് എ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്തും 33 പോ​​യി​​ന്‍റു​​മാ​​യി കോ​​ട്ട​​യം എം​​ഡി​​എ​​സ്എ​​ച്ച്എ​​സ്എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു.

പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ 14 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ഡ​​മി 30 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാ​​മ​​തും ഭ​​ര​​ണ​​ങ്ങാ​​നം എ​​സ്എ​​ച്ച്ജി​​എ​​ച്ച്എ​​സ് 23 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാ​​മ​​തും നി​​ല്‍​ക്കു​​ന്നു.

ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ അ​​ണ്ട​​ര്‍ 14 വ​​യ​​സി​​ല്‍ താ​​ഴെ​​യു​​ള്ള വി​​ഭാ​​ഗ​​ത്തി​​ല്‍ 36 പോ​​യി​​ന്‍റു​​മാ​​യി അ​​ല്‍​ഫോ​​ന്‍​സാ അ​​ത്‌​​ല​​റ്റി​​ക് അ​​ക്കാ​​ദ​​മി ഒ​​ന്നാം സ്ഥാ​​ന​​ത്തും കു​​റു​​മ്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് 23 പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തും നി​​ല്‍​ക്കു​​ന്നു. മീ​​റ്റ് പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ തോ​​മ​​സ് പീ​​റ്റ​​ര്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​​പാ​​ലാ മു​​നി​​സി​​പ്പ​​ല്‍ വൈ​​സ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ജി ജോ​​ജോ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍​സി​​ല​​ര്‍​മാ​​രാ​​യ സാ​​വി​​യോ കാ​​വു​​കാ​​ട്ട്, ജോ​​സ് ജെ. ​​ചീ​​രാം​​കു​​ഴി, ലീ​​ന സ​​സി, വി.​​സി. ജോ​​സ​​ഫ്, വി.​​സി. പ്രി​​ന്‍​സ്, ജോ​​സി​​ന്‍ ബി​​നോ, ജി​​ല്ലാ സ്‌​​പോ​​ര്‍​ട്സ് കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി മാ​​യാ​​ദേ​​വി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ഒ​​ളി​​മ്പ്യ​​ന്‍ മ​​നോ​​ജ്‌​​ലാ​​ല്‍ മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു.
ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ത​​ങ്ക​​ച്ച​​ന്‍ മാ​​ത്യു സ്വാ​​ഗ​​ത​​വും പ്ര​​വീ​​ണ്‍ ത​​രി​​യ​​ന്‍ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

ഇ​​ന്ന് വൈ​​കു​​ന്നേ​​രം ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ജി​​ല്ലാ അ​​ത്‌​​ല​​റ്റി​​ക് അ​​സോ​​സി​​യേ​​ഷ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​മാ​​ത്യു ക​​രീ​​ത്ത​​റ സ​​മ്മാ​​ന​​ദാ​​നം നി​​ര്‍​വ​​ഹി​​ക്കും.