മുണ്ടക്കയം: മലയാളി കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കയത്ത് പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബിനു മറ്റക്കര അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി പി.എ. സലിം ഉദ്ഘാടനം ചെയ്തു. പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, വി.ടി. അയൂബ്ഖാൻ, കെ.എസ്. രാജു, സി.എ. തോമസ്, നാസർ പനച്ചി, വിജയമ്മ ബാബു, കെ.കെ. ജനാർദനൻ, സലിം കണ്ണങ്കര, മാഗി ജോസഫ്, ടി.ജെ. ജോൺസൺ, നൗഷാദ് ഇല്ലിക്കൽ, ടി.വി. ജോസഫ്, ബെന്നി ചേറ്റുകുഴി, ബോബി. കെ മാത്യു എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം: ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്നും ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമായ നടപടി പിന്‍വലിക്കണമെന്നും കേരള കോണ്‍ഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന ന്യൂനപക്ഷവേട്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡില്‍ നടന്നത്. മതവര്‍ഗീയവാദികളുടെ കൈയിലെ മര്‍ദനോപാധിയായി പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാരും പോലീസുമെന്നും യോഗം കുറ്റപ്പെടുത്തി.
മണ്ഡലം പ്രസിഡന്റ് ഷാജി അറത്തിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി സോണി തോമസ് ഉദ്ഘാടനം ചെയ്തു. ജിജി നിക്കോളാസ്, എം.വി. വര്‍ക്കി, അജീഷ് വേലനിലം, ജസ്റ്റിന് ഡേവിഡ്, ജോണി ആലപ്പാട്ട്, തോമാച്ചന് തടത്തില്‍, കുഞ്ഞുമോന് അമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.