ലൂ​​ര്‍​ദി​​യ​​ന്‍ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍: ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ഇ​​ന്ന് ആ​​രം​​ഭി​​ക്കും
Thursday, July 31, 2025 7:09 AM IST
കോ​​ട്ട​​യം: ലൂ​​ര്‍​ദി​​യ​​ന്‍ ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ ടൂ​​ര്‍​ണ​​മെ​ന്‍റ് ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ മ​​ത്സ​​ര​​ങ്ങ​​ള്‍ ഇ​​ന്ന് ആ​​രം​​ഭി​​ക്കും. ടൂ​​ര്‍​ണ​​മെ​​ന്‍റി​ന്‍റെ ര​​ണ്ടാം ദി​​വ​​സം ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ പൂ​​ള്‍ എ​​യി​​ല്‍നി​​ന്നു കോ​​ട്ട​​യം ലൂ​​ര്‍​ദ്, കു​​ര്യ​​നാ​​ട് സെ​​ന്‍റ് ആ​​ന്‍​സ്, പൂ​​ള്‍ ബി ​​യി​​ല്‍നി​​ന്നു കി​​ളി​​മ​​ല എ​​സ്എ​​ച്ച്,

ഇ​​രി​​ഞ്ഞാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്‌​​കോ, കോ​​ഴി​​ക്കോ​​ട് സി​​ല്‍​വ​​ര്‍ ഹി​​ല്‍​സ്, പൂ​​ള്‍ ഡി​യി​​ല്‍നി​​ന്നു ച​​ങ്ങ​​നാ​​ശേ​​രി എ​​കെ​​എം, വാ​​ഴ​​ക്കു​​ളം കാ​​ര്‍​മ​​ല്‍ എ​​ന്നീ ടീ​​മു​​ക​​ളും പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ പൂ​​ള്‍ എ​യി​​ല്‍നി​​ന്നു കോ​​ട്ട​​യം എ​​സ്എ​​ച്ച് മൗ​​ണ്ട്, ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച്, പൂ​​ള്‍ ബി ​​യി​​ല്‍നി​​ന്നു കോ​​ട്ട​​യം മൗ​​ണ്ട് കാ​​ര്‍​മ​​ല്‍,

ആ​​ല​​പ്പു​​ഴ സെ​​ന്‍റ് മൈ​​ക്കി​​ള്‍​സ് പൂ​​ള്‍ സി​യി​​ല്‍നി​​ന്നു കോ​​ഴി​​ക്കോ​​ട് പ്രൊ​​വി​​ഡ​​ന്‍​സ്, ആ​​ല​​പ്പു​​ഴ ജ്യോ​​തി​​നി​​കേ​​ത​​ന്‍, പൂ​​ള്‍ ഡി​യി​​ല്‍നി​​ന്നു കൊ​​ര​​ട്ടി ലി​​റ്റി​​ല്‍ ഫ്ല​​വ​​ര്‍, കോ​​ഴി​​ക്കോ​​ട് സി​​ല്‍​വ​​ര്‍ ഹി​​ല്‍​സ് എ​​ന്നീ ടീ​​മു​​ക​​ളും ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.