പെ​രു​ഞ്ചി​ല​ ന​ഗ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് ഒ​രു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു
Wednesday, July 30, 2025 7:29 AM IST
വൈ​ക്കം:​ വൈ​ക്കം ന​ഗ​ര​സ​ഭ ര​ണ്ട്, മൂ​ന്ന് വാ​ർ​ഡു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പെ​രി​ഞ്ചി​ല​ന​ഗ​റി​നെ അം​ബേ​ദ്ക​ർ ഗ്രാ​മ​പ​ദ്ധ​തി​​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ഒ​രു ​കോ​ടി രൂ​പ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​ണ​ഭോ​ക്തൃ സ​മി​തി രൂ​പീ​ക​രി​ക്കു​ന്ന​തി​നാ​യി പെ​രി​ഞ്ചി​ല അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ൽ യോ​ഗം ചേ​ർ​ന്നു.

സി.​കെ.​ ആ​ശ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ബി. ​ച​ന്ദ്ര​ശേ​ഖ​ര​ന​ട​ക്കം സാ​മൂ​ഹ്യ, രാ​ഷ്‌ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. 51 പ​ട്ടി​ക​ജാ​തി​ കു​ടും​ബ​ങ്ങ​ളും 43 ജ​ന​റ​ൽ കു​ടും​ബ​ങ്ങ​ളും ഈ​പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്നു​ണ്ട്.