ര​ക്ഷാ​കരങ്ങളുമായി സു​രേ​ഷ് ഇ​നി​യി​ല്ല
Tuesday, July 29, 2025 11:45 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശം ഉ​ണ്ടാ​യ​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ എ​ന്നും കെ.​എ​സ്. സു​രേ​ഷ് മു​ൻ​പ​ന്തി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​മി​ക്കു​ന്നു.

മു​ണ്ട​ക്ക​യം അ​സം​ബ​നി ഇ​ഞ്ച​ക്കു​ഴി ഭാ​ഗ​ത്ത് വൈ​ദ്യു​ത​ിപോ​സ്റ്റി​ലേ​ക്ക് ഒ​ടി​ഞ്ഞു​വീ​ണ റ​ബ​ർ​മ​രം വെ​ട്ടി മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ഹോം ​ഗാ​ർ​ഡാ​യ മു​രി​ക്കും​വ​യ​ൽ ക​ല്ലി​ക്കു​ന്നേ​ൽ കെ.​എ​സ്. സു​രേ​ഷ് മ​ര​ിച്ചത്. ഇ​ന്ന​ലെ രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സംഭവം. സി​ഐ​എ​സ്എ​ഫി​ൽ റി​ട്ട​യ​റാ​യി 2010ലാ​ണ് കെ.​എ​സ്. സു​രേ​ഷ് കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ ഫോ​ഴ്സി​ൽ ഹോം ​ഗാ​ർ​ഡാ​യി എ​ത്തു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി കാ​റ്റി​ലും മ​ഴ​യി​ലും ക​ന​ത്ത നാ​ശം വീ​ശി​യ​പ്പോ​ൾ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മ​ര​ങ്ങ​ൾ മു​റി​ച്ചുമാ​റ്റാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും സു​രേ​ഷ് മു​ൻ​പ​ന്തി​യി​ലു​ണ്ടാ​യി​രു​ന്നു. വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നാ​യി കാ​റ്റി​ൽ വൈ​ദ്യു​തി​പോ​സ്റ്റി​ലേ​ക്ക് ഒ​ടി​ഞ്ഞു​നി​ന്ന റ​ബ​ർ​മ​രം വെ​ട്ടി മാ​റ്റു​ന്ന​തി​നാ​യി കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സേ​വ​നം തേ​ടി​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് സം​ഘം വൈ​ദ്യു​ത​പോ​സ്റ്റി​ലേ​ക്ക് ചാ​ഞ്ഞു​നി​ന്ന റ​ബ​ർ​മ​രം വെ​ട്ടി​മാ​റ്റു​ന്ന​തി​നി​ട​യി​ൽ വൈ​ദ്യു​തി​ത്തൂ​ൺ ഒ​ടി​ഞ്ഞ് സു​രേ​ഷി​ന്‍റെ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.