ചങ്ങനാശേരി: പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാളും പതിനഞ്ച് നോമ്പാചരണവും 31ന് ആരംഭിക്കും. അന്നു വൈകുന്നേരം 4.25ന് വികാരി ഫാ. ജേക്കബ് വാരിക്കാട്ട് കൊടിയേറ്റും. ഓഗസ്റ്റ് 14 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, 6.45ന് മധ്യസ്ഥ പ്രാര്‍ഥന, ഏഴിന് വിശുദ്ധ കുര്‍ബാന. വൈകുന്നേരം നാലിന് ജപമാല, 4.30ന് മധ്യസ്ഥ പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വചനസന്ദേശം.
ഈ ദിവസങ്ങളില്‍ ഫാ. നിജോ വടക്കേറ്റത്ത്, ഫാ. പ്രിന്‍സ് എതിരേറ്റ്കുടിലില്, ഫാ. ബിനു ചിറയില്‍, ഫാ. ഷെറിന് മൂലയില്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. സിറിള്‍ കളരിക്കല്‍, ഫാ. ടോണി മണക്കുന്നേല്‍, ഫാ. സാം കായലില്പ്പറമ്പില്, ഫാ. ജസ്റ്റിൻ ഇളമ്പളശേരില്, ഫാ. അലന് മാലിത്തറ, ഫാ. ജോണിക്കുട്ടി തറക്കുന്നേല്‍, ഫാ. നിഖില്‍ അറയ്ക്കത്തറ, ഫാ. ജോസഫ് കുറശേരി, ഫാ. നിതിന്‍ അമ്പലത്തിങ്കല്‍, ഫാ. അലന് കാഞ്ഞിരത്തുംമൂട്ടില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
15ന് രാവിലെ 5.30നും 7.30നും വൈകുന്നേരം 4.30നും വിശുദ്ധ കുര്‍ബാന. മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. ആന്റണി എത്തയ്ക്കാട്ട് എന്നിവര്‍ കാര്‍മികരായിരിക്കും. വൈകുന്നേരം ആറിന് തിരുനാള്‍ പ്രദക്ഷിണം, കൊടിയിറക്ക്.