കത്തോലിക്ക കോൺഗ്രസ്
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡിൽ രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ കത്തോലിക്ക കോൺഗ്രസ്. മനുഷ്യക്കടത്ത് ആരോപിച്ചാണ് സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീത മേരി എന്നിവരെ മൂന്നു യുവതികളോടൊപ്പം ബജ്രംഗ്ദൾ അനുഭാവികൾ പോലീസിൽ ഏൽപ്പിച്ചത്. ക്രിസ്ത്യാനികൾക്കെതിരേ യാതൊരു അടിസ്ഥാനവുമില്ലാതെ രാജ്യമൊട്ടാകെ വളർന്നുവരുന്ന നിയമനടപടികൾ ഇന്ത്യൻ ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ വ്യവസ്ഥയുടെയും അടിവേര് അടർത്തുന്നതിനു തുല്യമാണ്. ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ കേരളത്തിൽ സുരക്ഷിതരാണെങ്കിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി മറിച്ചാണെന്ന് കത്തോലിക്കാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമതി വിലയിരുത്തി.
രൂപത പ്രസിഡന്റ് കെ.കെ. ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്, ജനറൽ സെക്രട്ടറി ജോസഫ് പണ്ടാരക്കളം, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ടെസി ബിജു പാഴിയാങ്കൽ, ജോജോ തെക്കുഞ്ചേരിക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിഎംഎസ് വിജയപുരം രൂപതാസമിതി
കാഞ്ഞിരപ്പള്ളി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ ഡിസിഎംഎസ് വിജയപുരം രൂപതാസമിതി പ്രതിഷേധം രേഖപ്പെടുത്തി. കുഷ്ഠരോഗികളെയും അനാഥരെയും സംരക്ഷിക്കുകയും അവര്‍ക്കുവേണ്ടി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകളെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്ത നിയമപാലകരെയും കൂട്ടുനിന്നവരെയും നിയമപരമായി ശിക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തില്‍ ഡിസിഎംഎസ് വിജയപുരം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, പ്രസിഡന്റ് ജോയ് ജോര്‍ജ് കൂനാനിക്കല്‍, സെക്രട്ടറി ടോമി പൂവത്തോലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുല്ലാനിത്തകിടി ഇടവകയോഗം
പുല്ലാനിത്തകിടി: മനുഷ്യക്കടത്ത് ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പുല്ലാനിത്തകിടി വിശുദ്ധ റീത്താ ഇടവകയിലെ പൊതുയോഗവും വിവിധ സംഘടനകളുടെ സംയുക്ത യോഗവും പ്രതിഷേധിച്ചു.
സമ്മേളനത്തിൽ വികാരി ഫാ. ജോസുകുട്ടി ഇടത്തിനകം, കൈക്കാരന്മാരായ ജോൺസൺ വലിയപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, വിവിധ സംഘടനാ ഭാരവാഹികളായ നവീൻ അറഞ്ഞനാൽ, ആഷ്ലി മുള്ളൻമടക്കൽ, ആശ മുള്ളൻമടക്കൽ, ഐഡ പതുപ്പറമ്പിൽ, എബി
സൺ പുതുപ്പറമ്പിൽ, റോസമ്മ, ബീന എന്നിവർ പ്രസംഗിച്ചു.
മഹിളാ കോൺഗ്രസ്
പൊൻകുന്നം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കാൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തകർ വായ മൂടിക്കെട്ടി ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പ്രഫ. റോണി കെ. ബേബി, പി. ജീരാജ്, സനോജ് പനക്കൽ, സേവ്യർ മൂലകുന്ന്, ഡാനി ജോസ്, പി.സി. ത്രേസ്യാമ്മ, ജാൻസി ജോർജ്, റോസമ്മ ആഗസ്തി, റൂബി സേതു, ഐശ്വര്യ ഉണ്ണി, അമ്പിളി രഞ്ജിത്ത്, ലൈസാമ്മ സണ്ണി, ഷൈമോൾ, ലൗലി, മിനി കുഴിമറ്റം, സൂരജ്ദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എം
എലിക്കുളം: ഛത്തീസ്ഗഡിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരള കോൺഗ്രസ്-എം എലിക്കുളം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സ്റ്റിയറിയിംഗ് കമ്മിറ്റിയംഗം സാജൻ തൊടുക ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി കപ്പിലുമാക്കൽ അധ്യക്ഷത വഹിച്ചു. തോമസുകുട്ടി വട്ടയ്ക്കാട്ട്, അവിരാച്ചൻ കോക്കാട്ട്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, ഷൈസ് കോഴിപൂവനാനിക്കൽ, ജൂബിച്ചൻ ആനിത്തോട്ടം, സോവി കാഞ്ഞമല, സിനി ജോയി, വിൽസൺ പതിപ്പള്ളി, സുശീലൻ പണിക്കർ, മഹേഷ് ചെത്തിമറ്റം, സെൽവി വിൽസൺ, മോൻസി വളവനാൽ, ജോസഫ് കൊല്ലംപറമ്പിൽ, ജോമോൻ കൊല്ലംകൊമ്പിൽ എന്നിവർ പ്രസംഗിച്ചു.
കേരള പ്രതികരണവേദി
പൊൻകുന്നം: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തിൽ കേരള പ്രതികരണവേദി സംസ്ഥാന പ്രസിഡന്റ് വിഴിക്കത്തോട് ജയകുമാർ, ജില്ലാ പ്രസിഡന്റ് എസ്. ബിജു എന്നിവർ പ്രതിഷേധിച്ചു. സന്യസ്തരെ ആൾക്കൂട്ട വിചാരണയ്ക്കു ശേഷം ജയിലിൽ അടച്ചത് നിയമവാഴ്ചയുടെ തകർച്ചയ്ക്ക് തെളിവാണ്. സാമൂഹിക സേവനത്തിലുള്ള കന്യാസ്ത്രീകൾക്കെതിരായ നടപടി അപലപനീയമാണ്. ഈ നടപടിക്കെതിരേ പ്രബുദ്ധകേരളം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും ഇവർ പറഞ്ഞു.