കൊട്ടാരക്കര : കൊട്ടാരക്കരയില്‍ പുതിയ കോടതി സമുച്ചയത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എന്‍. ബാലഗോപാല്‍.നിലവിലുള്ള കോടതിയോട് ചേര്‍ന്നുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നത്. മൂന്ന് നിലകളുടെ നിര്‍മാണമാണ് ആദ്യഘട്ടത്തില്‍ നിർവഹിക്കുന്നത്.
പുതിയ കെട്ടിടത്തിന് വേണ്ട മാറ്റങ്ങള്‍ ജഡ്ജിമാര്‍, ബാര്‍ അസോസിയേഷന് ഭാരവാഹികള്‍, പൊതുമരാമത്ത് വകുപ്പുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കും.
നിര്‍മാണ സാങ്കേതിക കാര്യങ്ങള്‍ ഹൈക്കോടതിയും ജില്ലാകോടതിയുമാണ് തീരുമാനിക്കുന്നതെന്നും സ്ഥലം സന്ദർശിച്ച് മന്ത്രി പറഞ്ഞു. കൊട്ടാര ക്കര കുടുംബ കോടതി ജഡ്ജി ഹരി ആര് .ചന്ദ്രന്, അബ്കാരി കോടതി ജഡ്ജി റീന ദാസ്, സബ് കോടതി ജഡ്ജി ഷാനവാസ്, ജില്ലാ പഞ്ചായ ത്തംഗം വി .സുമലാല്‍,നഗരസഭ ചെയർമാൻ അഡ്വ. കെ. ഉണ്ണികൃഷ്ണമേനോൻ, സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ഡി .എസ് .സോനു, ജി .എസ് .സന്തോഷ് കുമാർ, ഓൾ ഇന്ത്യ ലായേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് .പുഷ്പാനന്ദൻ, ജില്ലാ കമ്മിറ്റിയംഗം പി .എസ്. പ്രശോഭ, യൂണിറ്റ് പ്രസിഡന്റ് എ. നജിമുദീൻ, ബാർ അസോസിയേഷൻ പ്രസിഡന്റ് രഞ്ജി മത്തായി, സെക്രട്ടറി തോമസ് വർഗീസ്, ആർ. സുനിൽ കുമാർ, ജി. ശശിധരൻപിള്ള, ചക്കുവരക്കൽ ചന്ദ്രൻ, പൊതുമരാമ ത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം
ഉണ്ടായിരുന്നു.