ചാത്തന്നൂർ: മാലിന്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖ്യപങ്ക് വഹിക്കുന്നതിനാല്‍ സംസ്കരണത്തില്‍ പുതിയ കാഴ്ചപാട് അനിവാര്യമാണെന്ന് നിയമസഭാ സ്പീക്കര്‍ എ. എൻ.ഷംസീര്‍. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തി െന്റ ആധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 80 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം,ഫ്രണ്ട് ഓഫീസ് സൗകര്യം,കമ്മ്യൂണിറ്റി ഹാള്‍,ജീവനക്കാര്‍ക്ക് പ്രത്യേക ഹാള്‍, പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,സ്ഥിരം സമിതി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവര്‍ക്ക് പ്രത്യേക മുറികള്‍,പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ തുടങ്ങിയവ ഒരുക്കിയാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.
ജി.എസ്.ജയലാല്‍ എംഎല്‍എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമല വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.അമ്മിണിയമ്മ, ടി.ആർ.സജില, രേഖ എസ്. ചന്ദ്രന്, എന്‍. ശാന്തിനി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ. ശർമ, സി. ശകുന്തള,
സനിത രാജീവ്, എ.ദസ്തക്കീർ, എൻ. സദാനന്ദൻപിള്ള, സരിത പ്രതാപ്, ശ്രീലാൽ ചിറയത്ത്, ആശ, രോഹിണി, സിനി അജയൻ, ബിന്ദു ഷിബു, പി.വി. സത്യൻ, ബിജു വിശ്വരാജൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഷിബി എന്നിവർ പ്രസംഗിച്ചു.