എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Sunday, July 27, 2025 5:57 AM IST
കൊ​ല്ലം: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള്ളി മ​ണ​പ്പ​ള്ളി സൗ​ത്ത് കൊ​ച്ചു​ത​റ​തെ​ക്ക​തി​ല്‍ അ​ഖി​ല്‍(21) ആ​ണ് കൊ​ല്ലം സി​റ്റി ഡാ​ന്‍​സാ​ഫ് സം​ഘ​വും ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ഹ​സ്യ നീ​ക്ക​ത്തി​ലൂ​ടെ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വി​ല്പന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 10.56 ഗ്രാം ​എം​ഡി​എം​എ​യും 63.5 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

സ്‌​കൂ​ള്‍ കോള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെടെ വി​ത​ര​ണം ചെ​യ്യാ​ൻ എ​ത്തി​ച്ച മാ​ര​ക മ​യ​ക്കു മ​രു​ന്നാ​ണ് പി​ടി​കൂ​ടാ​നാ​യ​ത്.

ക​രു​നാ​ഗ​പ്പ​ള​ളി എ​എ​സ്പി അ​ഞ്ജ​ലി​ഭാ​വ​ന​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​ജു​വിന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.