ചാ​ത്ത​ന്നൂ​ർ വ​യോ​ജ​ന​സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യി പ്ര​ഖ്യാ​പി​ച്ചു
Monday, July 28, 2025 6:36 AM IST
ചാ​ത്ത​ന്നൂ​ർ: വ​യോ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി െന്‍റ ഭാ​ഗ​മാ​യി ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​യി മ​ന്ത്രി ജെ. ചി​ഞ്ചു റാ​ണി പ്ര​ഖ്യാ​പി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​ഖ്യാ​പി​ക്കു​ന്ന ആ​ദ്യ​ത്തെ വ​യോ​ജ​ന സൗ​ഹൃ​ദ പ​ഞ്ചാ​യ​ത്താ​ണ് ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തെന്ന് മ​ന്ത്രി പ​റ​ഞ്ഞു. സാ​മൂ​ഹ്യ നീ​തി വ​കു​പ്പി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന പ​ഞ്ചാ​യ​ത്ത് അസോ​സി​യേ​ഷ​ൻ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ച​ട​ങ്ങി​ൽ ജി.എ​സ്.ജ​യ​ലാ​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ച​ന്ദ്ര​കു​മാ​ർ കി​ല റി​സ്റ്റോ​ഴ്സ് പേ​ഴ്സ​ൺ ചാ​ത്ത​ന്നൂ​ർ വി​ജ​യ​നാ​ഥ്, പ​ഞ്ചാ​യ​ത്ത് അ​സോ​സി​യേ​ഷ​ൻ സി​ഇ​ഒ കെ.​വി. മ​ദ​ൻ മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ലാ വ​ർ​ഗീ​സ്, ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഒ. ​മ​ഹേ​ശ്വ​രി,

ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ പേ​ഴ്സ​ൺ കെ. ​ഇ​ന്ദി​ര, സി​പി​എം ചാ​ത്ത​ന്നൂ​ർ ഏ​രി​യാ ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​വി. സ​ത്യ​ൻ, പ​ഞ്ചാ​യ​ത്ത് ത​ല വ​യോ. ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി.​വി​ജ​യ​മോ​ഹ​ന​ൻ, സെ​ക്ര​ട്ട​റി എ​സ്. ശി​ശു​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.