ബ​സ്‌ ജീ​വ​ന​ക്കാ​ര്‍​ക്ക്‌ പോ​ലീ​സ്‌ ക്ലി​യ​റ​ന്‍​സ്‌ വേണമെന്ന തീ​രു​മാ​നം ഉ​പേ​ക്ഷി​ക്ക​ണമെന്ന്
Sunday, July 27, 2025 5:51 AM IST
കൊ​ല്ലം: പ്രൈ​വ​റ്റ്‌ ബ​സ്‌ ജീ​വ​ന​ക്കാ​ര്‍​ക്ക്‌ ജോ​ലി ചെ​യ്യ​ണ​മെ​ങ്കി​ല്‍ പോ​ലീ​സ്‌ ക്ലി​യ​റ​ന്‍​സ്‌ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്‌ വാ​ങ്ങ​ണ​മെ​ന്ന അ​ശാ​സ്‌​ത്രീ​യ​മാ​യ തീ​രു​മാ​നം ഉ​പേ​ക്ഷി​ക്കു​വാ​ന്‍ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്‌ കേ​ര​ള മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ - ഐഎ​ന്‍ടിയുസി ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ല​യാ​ല​പ്പു​ഴ ജ്യോ​തി​ഷ്‌​കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ - ഐ ​എ​ന്‍ ടി ​യു സി, ​ഡി സി ​സി ഓ​ഫീ​സി​ല്‍ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മം ഉ​ദ്‌​ഘാ​ട​നം ചെ​യ്‌​ത്‌ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജ്യോ​തി​ഷ്‌​കു​മാ​ര്‍. മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത​വഹിച്ചു.