ആക്രിക്കടക്കാരന്‍റെ ‘തങ്ക മനസ് ’
Sunday, July 27, 2025 5:51 AM IST
കു​ണ്ട​റ : പൊ​ളി​ക്കാ​ൻ കൊ​ണ്ടു​പോ​യ അ​ല​മാ​ര​യി​ൽ നി​ന്നും കി​ട്ടി​യ താ​ലി ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കി ആ​ക്രി​ക്ക​ട​ക്കാ​ര​ൻ മാ​തൃ​ക​യാ​യി. ഉ​ട​മ​യ്ക്ക് പ​ത്തു വ​ർ​ഷം മു​ൻ​പ് ന​ഷ്ട​മാ​യ താ​ലി തി​രി​കെ കി​ട്ടി.

കേ​ര​ള​പു​രം മാ​മൂ​ട് മു​ക​ളു​വി​ള ഹാ​ഷി​മിന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ് എം ​ട്രേ​ഡേ​ഴ്സ് എ​ന്ന ആ​ക്രി​ക്ക​ട​യി​ലാ​ണ് സം​ഭ​വം.

അ​ത്യാ​വ​ശ്യ​മാ​യി ഇ​രു​മ്പു ലോ​ഡ് ക​യ​റ്റി​വി​ടേ​ണ്ട​താ​യി വ​ന്ന​പ്പോ​ൾ ഇ​രു​മ്പു അ​ല​മാ​ര​ക​ൾ പൊ​ളി​ച്ചു അ​ടു​ക്കു​ന്ന​തി​ന​ടി​യി​ൽ ക​ട ഉ​ട​മ​യ്ക്ക് ആ​ണ് സ്വ​ർ​ണ താ​ലി കി​ട്ടി​യ​ത്.​

സ്വ​ർ​ണ വി​ല റെ​ക്കോ​ർ​ഡി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴാ​ണ് ഈ ​സം​ഭ​വം. സ്ഥാ​പ​ന ഉ​ട​മ ത​ന്നെ​യാ​ണ് അ​ല​മാ​ര പൊ​ളി​ച്ചത്. സ്വ​ർ​ണ താ​ലി ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഉ​ട​മ ഈ ​അ​ല​മാ​ര ഏ​തു ജീ​വ​ന​ക്കാ​ര​നാ​ണ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​റി​യാ​ൻ സി ​സിടിവി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

ജീ​വ​ന​ക്കാ​രാ​യ നാ​സ​റും റ​ഫീ​ക്കും ചേ​ർ​ന്നാ​ണ് ക​ട​യി​ൽ അ​ല​മാ​ര എ​ത്തി​ച്ച​തെ​ന്ന് ഇ​തോ​ടെ സ്ഥി​രീ​ക​രി​ച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​ര​നോ​ട് അ​ന്വേ​ഷി​ച്ച് താ​ലി​യു​ടെ ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

താ​ലി​യി​ൽ നി​ന്നും ല​ഭി​ച്ച പേ​ര് ക​ണ്ടാ​ണ് ഉ​ട​മ​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​ല​മാ​ര പൊ​ളി​ക്കു​ന്ന​തി​നു ഒ​രാ​ഴ്ച മു​ൻ​പാ​ണ് ജീ​വ​ന​ക്കാ​ര​ൻ അ​ല​മാ​ര ആ​ക്രി​ക്ക​ട​യി​ൽ കൊ​ണ്ട് വ​രു​ന്ന​ത്.

പ​ത്തു വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ താ​ലി തി​രി​ച്ചു കി​ട്ടി​യ​തി െ ന്‍റ സ​ന്തോ​ഷ​ത്തി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര ചെ​പ്ര തി​രു​വ​ട്ടൂ​ർ പി​ണ​റ്റി​ൻ​മൂ​ട് ബി​ജു ഭ​വ​നി​ൽ ബി​ജു​വി െ ന്‍റ ഭാ​ര്യ ഷൈ​നി.