പാ​ര്‍​വതി മി​ല്ലി​ന്‍റെ 16.4 ഏ​ക്ക​ര്‍ ഭൂ​മി ഇഎ​സ്ഐ ​ മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ന​ൽ​ക​ണമെന്ന്
Sunday, July 27, 2025 5:51 AM IST
കൊ​ല്ലം: ആ​ശ്രാ​മം ഇ ​എ​സ് ഐ ​മോ​ഡ​ല്‍ ആ​ന്‍റ് സൂ​പ്പ​ര്‍ സെ​പ്ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ലേ​ക്ക് കൊ​ല്ലം പാ​ര്‍​വതി മി​ല്ലി​ന്‍റെ കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന 16.4 ഏ​ക്ക​ര്‍ ഭൂ​മി ഭൂ​മി കൈ​മാ​റ്റം ചെ​യ്യ​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​വാ​ൻ ടെ​ക്സ്റ്റൈ​യി​ല്‍​സ് മ​ന്ത്രാ​ല​യം ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.​ശൂ​ന്യ​വേ​ള​യി​ലാ​ണ് വി​ഷ​യം ലോ​ക​സ​ഭ​യി​ല്‍ ഉ​ന്ന​യി​ച്ച​ത്.

ആ​ശ്രാ​മം ഇഎ​സ്ഐ ​ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന് ഇഎ​സ് ഐസി ഡ​യ​റ​ക്‌ടര്‍ ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പാ​ര്‍​വതി മി​ല്ലി​ന്‍റെ 16.4 ഏ​ക്ക​ര്‍ സ്ഥ​ലം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് യോ​ജി​ച്ച​തും ആ​ശ്രാ​മം ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പ​ത്തു​മാ​ണ്.

കൊ​ല്ല​ത്ത് ഭൂ​മി ല​ഭ്യ​ത വ​ള​രെ കു​റ​വാ​ണ്. പാ​ര്‍​വ്വ​തി മി​ല്ലി​ന്‍റെ സ്ഥ​ലം കാ​ല​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ക്കു​ന്ന​ത് ഒ​രു പൊ​തു പ്ര​ശ്ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. എംപി യും ​കേ​ര​ള സ​ര്‍​ക്കാ​രും സം​സ്ഥാ​ന ഇ​ന്‍​ഷ്വ​റ​ന്‍​സ് മെ​ഡി​ക്ക​ല്‍ സ​ര്‍​വീസ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റും തൊ​ഴി​ല്‍ മ​ന്ത്രി​യും പാ​ര്‍​വതി മി​ല്ലി​ന്‍റെ സ്ഥ​ലം ആ​ശ്രാ​മം ഇ ​എ​സ് ഐ ​ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​നു വേ​ണ്ടി വി​ട്ടു ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​മി കൈ​മാ​റ്റം ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ ടെ​ക്സ്റ്റൈ​യി​ല്‍​സ് മ​ന്ത്രാ​ല​യം ന​ട​പ​ടി സീ​ക​രി​ക്ക​ണ​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ലോ​ക​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.