വെ​ള്ളംകെ​ട്ടി​ നി​ന്നു റോ​ഡ് ത​ക​ർ​ന്നു
Monday, July 28, 2025 6:26 AM IST
പു​ന​ലൂ​ർ : മ​ഴ ക​ന​ത്ത​തോ​ടെ റോ​ഡി​ൽ വെ​ള്ളം കെ​ട്ടി നി​ന്നു റോ​ഡു​ക​ൾ ത​ക​രു​ക​യാ​ണ്. പു​ന​ലൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് ബ​സു​ക​ൾ ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തെ റോ​ഡാ​ണ് കു​ഴി​ക​ൾ നി​റ​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്.

ഈ ​ഭാ​ഗ​ത്തു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. ഇ​വി​ടെ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ ര​ണ്ടു​പേ​രു​ടെ ജീ​വ​നാ​ണ് പൊ​ലി​ഞ്ഞ​ത്. നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ഉ​ണ്ടാ​യി. റോ​ഡ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ർ മൗ​നം വെ​ടി​യു​ന്നി​ല്ലെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​മെ​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ഉ​റ​പ്പും പാ​ഴ് വാ​ക്കാ​യി. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ഴും അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​യ്ക്കു​ന്ന ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ന​ട​പ​ടി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ് ഇ​വി​ടെ നാ​ട്ടു​കാ​ർ​ക്കു​ള്ള​ത്.

ന​ഗ​ര ഹൃ​ദ​യ​ത്തി​ലെ ഈ ​റോ​ഡി​ലൂ​ടെ നൂ​റു ക​ണ​ക്കി​നു കെ​എ​സ്ആ​ർ ടി​സി ബ​സു​ക​ളാ​ണ് പോ​കാ​റു​ള്ള​ത്. റോ​ഡി​ൽ​നി​ന്നു സ്റ്റാ​ൻ​ഡി​ലേ​യ്ക്കു ക​യ​റു​മ്പോ​ൾ ബ​സു​ക​ൾ കു​ഴി​ക​ളി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​യും.

മ​ഴ ക​ന​ത്ത​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്നു. ബ​സു​ക​ൾ കു​ഴി​ക​ളി​ൽ​പ്പെ​ട്ട് അ​പ​ക​ട​ത്തി​ലാ​കു​ന്നു. എ​ത്ര​യും വേ​ഗം ഈ ​ഭാ​ഗ​ത്തെ റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.