സം​സ്ഥാ​ന ഗേ​ൾ​സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​മാ​യി
Monday, July 28, 2025 6:36 AM IST
ച​വ​റ : കേ​ര​ള ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​ബ്- ജൂ​ണിയ​ർ ഗേ​ൾ​സ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി.ച​വ​റ സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഗ്രൗ​ണ്ടി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന മ​ത്സ​രം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ഡി ​ബി കോ​ള​ജ് ഗ്രൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റി​യ​ത്. ചാ​മ്പ്യ​ൻ​ഷി​പ്പ് സു​ജി​ത് വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ​ന്മ​ന മ​ഞ്ജേ​ഷ് അ​ധ്യ​ക്ഷ​നാ​യി .മാ​ച്ച് ക​മ്മീ​ഷ​ണ​ർ ഡെ​ന്നി ജേ​ക്ക​ബ്, ദ്വാ​ര​ക മോ​ഹ​ൻ, കെ. ​ഗം​ഗാ​ധ​ര​ൻ, ബി. ​രാ​ജേ​ന്ദ്ര​ൻ , എ.​ഹി​ജാ​സ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം. ​റൂ​ബി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​ആ​ല​പ്പു​ഴ​യെ ഏ​ക​പ​ക്ഷീ​യ ആ​റു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ച് ക​ണ്ണൂ​ർ സെ​മി ഫൈ​ന​ലി​ൽ ക​ട​ന്നു. മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളു​ക​ൾ​ക്ക് ത്യ​ശൂ​ർ,പാ​ല​ക്കാ​ടി​നേ​യും, മ​ല​പ്പു​റ​വും കോ​ട്ട​യ​വും സ​മ​നി​ല​യി​ൽ പ്ര​വേ​ശി​ച്ചു.

തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ത്തി​ൽ കോ​ട്ട​യം തൃ​ശൂ​രി​നേ​യും മ​ല​പ്പു​റം പാ​ല​ക്കാ​ടി​നേ​യും തൃശൂ​ർ മ​ല​പ്പു​റ​ത്തേ​യും പാ​ല​ക്കാ​ട് കോ​ട്ട​യ​ത്തേ​യും നേ​രി​ട്ടു.