പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തെരഞ്ഞെടുപ്പ് : കൊ​ല്ല​ത്ത് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി
Sunday, July 27, 2025 5:51 AM IST
കൊ​ല്ലം : പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം സി​റ്റി ജി​ല്ലാ ക​മ്മ​റ്റി​യി​ലേ​ക്ക് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി.

യു​ഡി​എ​ഫ് അ​നു​കൂ​ല പാ​ന​ലി​ൽ മ​ത്സ​രി​ച്ച​വ​രി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് റ​ഹീം, ജ​യ​കൃ​ഷ്ണ​ൻ, ഉ​ഷ, ച​വ​റ സ്റ്റേ​ഷ​നി​ൽ നി​ന്ന് പ്ര​ദീ​പ്കു​മാ​ർ, ചാ​ത്ത​ന്നൂ​രി​ൽ നി​ന്ന് റെ​ജി​മോ​ൻ, കൊ​ട്ടി​യം സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ച്ച അ​നി​ൽ​കു​മാ​ർ,

കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ത്സ​രി​ച്ച സ​ജി​ല, ഡി ​എ​ച്ച് ക്യൂ​വി​ൽ നി​ന്നും മ​ത്സ​രി​ച്ച പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി​നോ​ദ് ജെ​റാ​ൾ​ഡ് ട്ര​ഷ​റ​ർ പ്രേം ​പ്ര​സാ​ദ് എ​ന്നി​വ​ർ വി​ജ​യി​ച്ചു.

മൂ​ന്ന് സ്റ്റേ​ഷ​നു​ക​ളി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് പ​രാ​ജ​യം അ​റി​യേ​ണ്ടി വ​ന്ന​ത്. നി​ല​വി​ലു​ള്ള ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ളു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ അ​തി​ജീ​വി​ച്ചാ​ണ് ഈ ​ന ജ​യം ഉ​ണ്ടാ​യ​ത്.

പ​ല സ്റ്റേ​ഷ​നു​ക​ളി​ലും എ​സ് എ​ച്ച് ഒ ​മാ​രെ ഔ​ദ്യോ​ഗി​ക പ​ക്ഷം മ​ത്സ​രി​പ്പി​ച്ചെ​ങ്കി​ലും അ​വ​രെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഈ ​വി​ജ​യം ഉ​ണ്ടാ​യ െ ത​ന്ന് എ​ൻ.കെ. ​പ്രേ​മ ച​ന്ദ്ര​ൻ എം ​പി അ​റി​യി​ച്ചു.