കൊ​ല്ലം സ​ഹോദ​യ ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വം : ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​വ​റോൾ ​ചാ​മ്പ്യ​ന്മാ​ർ
Monday, July 28, 2025 6:36 AM IST
കൊ​ട്ടാ​ര​ക്ക​ര: കു​ട്ടി​ക​ളി​ലെ ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ജ്ഞാ​ന​വും നൈ​പു​ണി​ക​ളും വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി കൊ​ല്ലം സ​ഹോ​ദ​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ക​രി​ക്കം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വ​ത്തി​ൽ ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​വ​റോ​ൾ ചാ​മ്പ്യാ​ന്മാ​രാ​യി .

കൊ​ല്ലം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.ഡോ. ജി. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ ഇം​ഗ്ലീ​ഷ് ഭാ​ഷോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സാ​ല​സ്, ട്ര​ഷ​റ​ർ ഫാ. ​അ​രു​ൺ അ​രീ​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഇ​രു​പ​ത്ത​ഞ്ചോ​ളം ഇ​ന​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കാ​റ്റ​ഗ​റി ഒ​ന്നി​ൽ (മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ൾ ) ഗാ​യ​ത്രി സെ​ൻ​ട്ര​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി, സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​വും ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. കാ​റ്റ​ഗ​റി ര​ണ്ടി​ൽ (അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ക്ലാ​സു​ക​ൾ), കാ​റ്റ​ഗ​റി മൂ​ന്നി​ൽ (എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സു​ക​ൾ),

കാ​റ്റ​ഗ​റി നാ​ലി​ൽ (11, 12 ക്ലാ​സു​ക​ൾ) എ​ന്നി​വ​യി​ൽ ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ സ​ർ​വാ​ധി​പ​ത്യം സ്ഥാ​പി​ച്ചു. കൊ​ല്ലം സ​ഹോ​ദ​യ​യി​ലെ മു​പ്പ​തോ​ളം സ്കൂ​ളു​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു ണ്ടാ​യി​രു​ന്ന​ത്. അ​വ​യി​ൽ നി​ന്നും 282 പോ​യി​ന്‍റു​ക​ളു​മാ​യാ​ണ് ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ​ത്. 241 പോ​യി​ന്‍റു​മാ​യി ഗാ​യ​ത്രി സെ​ൻ​ട്ര​ൽ സ്കൂ​ളും 218 പോ​യി​ന്‍റു​മാ​യി സ​ർ​വോ​ദ​യ സെ​ൻ​ട്ര​ൽ വി​ദ്യാ​ല​യ​വും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കൊ​ല്ലം സ​ഹോ​ദ​യ പ്ര​സി​ഡ​ന്‍റ് ഫാ.​ഡോ. ജി .​ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ,വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് സാ​ല​സ്, ട്ര​ഷ​റ​ർ ഫാ. ​അ​രു​ൺ അ​രീ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ജ​യി​ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വി​ത​ര​ണം ന​ട​ത്തി.