ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ഇ​പ്പോ​ഴും ശൈ​ശ​വാ​വ​സ്ഥ​യി​ല്‍: പ്ര​ഫ.എ.​ജി.​ ഒ​ലീ​ന
Tuesday, July 29, 2025 7:07 AM IST
കൊ​ല്ലം: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം ഇ​പ്പോ​ഴും ശൈ​ശ​വാ​വ​സ്ഥ​യി​ലാ​ണെ​ന്നും ന​മ്മ​ള്‍ നേ​ടി​യെ​ടു​ത്ത ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ങ്ങ​ൾ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന കാ​ല​ത്താ​ണ് നാം ​ജീ​വി​ക്കു​ന്ന​തെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. എ.​ജി.​ഒ​ലീ​ന.

ക​ട​പ്പാ​ക്ക​ട കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന കാ​മ്പി​ശേ​രി ക​രു​ണാ​ക​ര​ന്‍ അ​നു​സ്മ​ര​ണ​പ​രി​പാ​ടി​യി​ൽ ‘ജ​നാ​ധി​പ​ത്യ​വും രാ​ഷ്്‌ട്രീയ വ്യ​വ​ഹാ​ര​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു പ്ര​ഫ. ഒ​ലീ​ന. ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ് സി. ​ആ​ര്‍. ജോ​സ്‌​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​എ​സ്. സു​രേ​ഷ്, റാ​ഫി കാ​മ്പി​ശേ​രി, ജ​യ​ന്‍ മ​ഠ​ത്തി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.