ആ​ദി​വാ​സി ഉന്നതിക​ളി​ൽ ഊ​രു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു
Tuesday, July 29, 2025 7:07 AM IST
കു​ള​ത്തൂ​പ്പു​ഴ:​പ​ട്ടി​ക വ​ർ​ഗ​വി​ക​സ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ആ​ദി​വാ​സി ഉന്നതിക​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​ക​ര ഉ​ന്ന​തി​യി​ൽ ഊ​രു​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ചെ​റു​ക​ര എ​ൽപി ​സ്കൂ​ൾ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഇ.​കെ.​സു​ധീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​രു​മൂപ്പ​ത്തി ശ​കു​ന്ത​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ​സ്. ച​ന്ദ്ര​കു​മാ​ർ ഊ​രു​ത്സ​വ സ​ന്ദേ​ശം ന​ൽ​കി. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഇ. ​ഗ​ണേ​ഷ്,സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ഉ​ല്ലാ​സ്, ഊ​ര് മൂ​പ്പ​ന്മാ​രാ​യ ര​വി​കു​മാ​ർ, അ​പ്പു​ക്കു​ട്ട​ൻ കാ​ണി, ജിഎ​സ്ടി ​ഓ​ഫീ​സ​ർ സേ​തു​കു​ട്ട​ൻ, പി.​ ഋ​ഷി​കേ​ശ്, അ​ശ്വ​തി, വി.​എ​സ്. നീ​ന, ബി​ന്ദു​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ഊ​രു​ത്സ​വ ഭാ​ഗ​മാ​യി ആ​ദി​വാ​സി ഉന്നതികളിലെ മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ച്ചു.