എ​ൻ​എ​സ്എ​സ് സ്വ​യംസ​ഹാ​യ​സം​ഘം രൂ​പീ​ക​രി​ച്ചു
Tuesday, July 29, 2025 7:07 AM IST
പാ​രി​പ്പ​ള്ളി:​കി​ഴ​ക്ക​നേ​ല കി​ഴ​ക്ക് ശ്രീ ​മ​ഹാ​ദേ​വ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ള​മ​ട കേ​ന്ദ്ര​മാ​യി ശ്രീ ​മാ​ട​ൻ ത​മ്പു​രാ​ൻ സ്വ​യംസ​ഹാ​യ സം​ഘം രൂ​പീ​ക​രി​ച്ചു. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് പാ​രി​പ്പ​ള്ളി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എം. ​രേ​വ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ. ​അ​നി​ൽ​കു​മാ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ക​ര​യോ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ത്രി​ക​ര്‍​ത്ത​ന്‍, ശ​ശി​ധ​ര​ൻ പി​ള്ള, വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി ആ​ർ. വൃ​ന്ദ, ര​മ്യ അ​നി​ൽ, സം​ഘം സെ​ക്ര​ട്ട​റി എ​സ്. ദീ​പ, ജ്യോ​തി,ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു