കൃ​ഷി​ത്തോ​ട്ട​മൊ​രു​ക്കി വിദ്യാർഥികൾ
Tuesday, July 29, 2025 7:08 AM IST
കു​ള​ത്തൂ​പ്പു​ഴ: രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഒ​ഴി​വാ​ക്കി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ർ​ഷി​ക​ബോ​ധ​വും, സ്വ​യം​പ​ര്യാ​പ്ത​ത​യും കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ചോ​ഴി​യ​ക്കോ​ട് ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ ൽ സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ജൈ​വ പ​ച്ച​ക്ക​റി, പൂ ​കൃ​ഷി ആ​രം​ഭി​ച്ചു.​

വെ​ണ്ട, വ​ഴു​ത​ന, ചീ​ര, ത​ക്കാ​ളി, പ​ച്ച​മു​ള​ക് മു​ത​ലാ​യ പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളും ചെ​ണ്ടു​മ​ല്ലി കൃ​ഷി​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ പി. ​ഉ​ദ​യ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ഗി​രി​ജ, എ​ൻ​എ​സ്എ​സ് പ്രേ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, അ​സി​സ്റ്റ​ന്‍റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കൃ​പ കെ.​നാ​യ​ർ തുടങ്ങി യവർ നേ​തൃ​ത്വം ന​ൽ​കി.