കൊല്ലം: കടല്‍ ഖനനത്തിനായി അദാനിയും അംബാനിയും ഉള്‍പ്പെടെയുള്ള വന്‍കിട കോര്‍പറേറ്റുകളെ കേരള തീരത്ത് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നത്തല.
വിദേശ കുത്തകകള്‍ക്ക് കടലും തീരങ്ങളും അടിയറവു വെക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ അപകടകരമായ കടല്‍ഖനന പദ്ധതിക്കെതിരേ കൊല്ലത്ത് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ പോര്‍ട്ട് ഓഫീസ് പടിക്കല്‍ നടത്തിയ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി. ലീലാ കൃഷ്ണന് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍. പ്രതാപന് മുഖ്യപ്രഭാഷണം നടത്തി.
ദേശീയ പ്രസിഡന്റ് ആംസ്ട്രോംഗ് ഫെര്‍ണാണ്ടസ്, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യുഡിഎഫ് ജില്ലാ ചെയര്മാന് കെ. സി. രാജന്, രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, മല്‍സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എസ്.എഫ്.യേശുദാസന്, എ. കെ. ഹഫീസ്, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാക്കളായ അഡോള്‍ഫ് മൊറായീസ് ,പൊഴിയൂര്‍ ജോണ്സണ്, പൂന്തുറ ജയ്സണ്‍, പനത്തുറ പുരുഷോത്തമന്, ഹെന്‍ട്രി വിന്‍സന്റ്, ബിനു പൊന്നന്, എ. ആര്. കണ്ണന്,ജയിംസ് ചുങ്കത്തുറ, സുധിലാല്‍, രാജ പ്രിയന്, സത്യന്, ബാലകൃഷ്ണന്, എ.സി.ജോസ്, എന്‍. മരിയാന്, ജി. യേശുദാസന്,ദേവദാസ്, എഫ്. അലക്സാണ്ടര്‍, കൃഷ്ണദാസ്, സുഭഗന്‍, അജി പള്ളിത്തോട്ടം, ഡി.ഗീതാകൃഷ്ണന്‍, ഗിരീഷ് മേച്ചേഴ്ത്ത്, പ്രാക്കുളം സുരേഷ്, ഹെന്‍ട്രി, അഗസ്റ്റിന് ലോറന്‍സ്, റീനാ നന്ദിനി, ലിസ്റ്റണ്‍, അല്‍ഫോണ്‍സ് ഫിലിപ്പ്, റുഡോള്‍ഫ്, പി. വി. ബാബു, സതീശന്, സുബ്രഹ്മണ്യന്, സുനില്‍ കൈലാസം, തുടങ്ങിയവര്‍ പ്രസംഗിച്ചു.