വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ സി​ദ്ധാ​ന്ത​ങ്ങ​ള്‍​ക്ക് ക​ഴി​യി​ല്ല:​ കെ​എ​ല്‍​സി​എ
Tuesday, July 29, 2025 7:07 AM IST
കൊ​ല്ലം: വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​പ​രി​വാ​ര്‍ സി​ദ്ധാ​ന്ത​ങ്ങ​ള്‍​ക്കു ക​ഴി​യി​ല്ലെ​ന്നു കെ​എ​ല്‍​സി​എ കൊ​ല്ലം രൂ​പ​ത. ഛത്തീ​സ്ഗ​ഡി​ലെ ദു​ര്‍​ഗ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത് ആ​രോ​പി​ച്ചു ക​ന്യാ​സ്ത്രീ​ക​ള്‍ അ​റ​സ്റ്റു ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു രൂ​പ​ത ക​മ്മി​റ്റി.

ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ള്‍​ക്കു​ള്ളി​ല്‍​നി​ന്നു കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​ത് അ​ടി​യ​ന്ത​ര​മാ​യി ഈ ​വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ള്‍​ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന​വ​രെ തു​റ​ങ്കി​ല​ട​ക്ക​ണ​മെ​ന്നും കെ​എ​ല്‍​സി​എ കൊ​ല്ലം രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രൂ​പ​ത പ്ര​സി​ഡ​ന്‍റ് ലെ​സ്റ്റ​ര്‍ കാ​ര്‍​ഡോ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജാ​ക്‌​സ​ണ്‍ നീ​ണ്ട​ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.