വി​ല​ക്ക​യ​റ്റം; ക​ഞ്ഞി​വ​ച്ച് പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ​മോ​ർ​ച്ച
Tuesday, July 29, 2025 1:38 AM IST
തൃ​ശൂ​ർ: അ​നി​യ​ന്ത്രി​ത​വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രേ മ​ഹി​ളാ​മോ​ർ​ച്ച സി​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​നു​മു​ന്പി​ൽ ക​ഞ്ഞി​വ​ച്ചു പ്ര​തി​ഷേ​ധി​ച്ചു. ദേ​ശീ​യ​ശ​രാ​ശ​രി​ക്കു വി​രു​ദ്ധ​മാ​യി കേ​ര​ള​ത്തി​ൽ അ​നി​യ​ന്ത്രി​ത​മാ​കു​ന്ന വി​ല​ക്ക​യ​റ്റ​വും പ​ണ​പ്പെ​രു​പ്പ​വും പി​ടി​ച്ചു​നി​ർ​ത്താ​ ൻ സം​സ്ഥാ​ന​സ​ർ​ക്കാ​രി​നു സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്ത് ബി​ജെ​പി ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം എം.​എ​സ്. സ​ന്പൂ​ർ​ണ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ കെ.​ജി. നി​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ പൂ​ർ​ണി​മ സു​രേ​ഷ്, സൗ​മ്യ സ​ലീ​ഷ്, സു​ധീ​ഷ് മേ​നോ​ത്തു​പ​റ​ന്പി​ൽ, ജി​ല്ലാ ട്ര​ഷ​റ​ർ വി​ജ​യ​ൻ മേ​പ്ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.