ഇരിങ്ങാലക്കുട: ഛത്തീസ്ഗഡിൽകന്യാസ്ത്രീകളെ അപമാനിക്കുകയും കള്ളക്കേസിൽ കുടുക്കുകയുംചെയ്ത ബജ്രംഗ്ദൾ തീവ്രവാദികൾക്കെതിരെ ശക്തമായ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് കേരളകോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. ഇതിന് കൂട്ടുനിൽക്കുന്ന ഛത്തീസ് ഗഡ് സർക്കാരും പോലീസും കടുത്ത ക്രൂരതയാണ് ചെയ്തിട്ടുള്ളത്. ജയിലിലടയ്ക്കപ്പെട്ട കന്യാസ്ത്രീകളെ ഉടൻ വിട്ടയക്കണമെന്നും ഉണ്ണിയാടൻ ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസിന്റെ സംസ്ഥാനതല പ്രതിഷേധ ധർണയുടെ ഭാഗമായി ഇരിങ്ങാലക്കുട നടത്തിയ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ അ ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനിമോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
ഭാരവാഹികളായ സേതുമാധവൻ പറയംവളപ്പിൽ, പി.ടി. ജോർജ്, സതീഷ് കാട്ടൂർ, ലിംസി ഡാർവിൻ, എം.എസ്. ശ്രീധരൻ മുതിരപ്പറന്പിൽ, ഫിലിപ്പ് ഓളാട്ടുപുറം, അഷ്റഫ് പാലിയത്താഴത്ത്, എ. ഫാൻസിസ്, നൈജു ജോസഫ് ഊക്കൻ, വിനോദ് ചേലൂക്കാരൻ, യോഹന്നാൻ കോന്പാറക്കാരൻ, ലാസർ കോച്ചേരി, ജോസ് തട്ടിൽ, മോഹനൻ ചാക്കേരി, ആർതർ വിൻസെന്റ് ചക്കാലയ്ക്കൽ, ലാലു വിൻസെന്റ് പള്ളായി, ബീന വാവച്ചൻ, ലില്ലി തോമസ്, ആന്റോണ്‍ പറോക്കാരൻ, റാണി കൃഷ്ണൻ, മണികണ്ഠൻ. സി.ആർ, വാവച്ചൻ അക്കരക്കാരൻ എന്നിവർ പ്രസംഗിച്ചു.