കേരള കോൺഗ്രസ്-എം പ്രതിഷേധിച്ചു
Wednesday, July 30, 2025 1:48 AM IST
പാ​ല​ക്കാ​ട്: ഛത്തീ​സ്ഗഡിലെ ദു​ർ​ഗ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ ബ​ജ്‌രംഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​രാ​യ സാ​മൂ​ഹ്യവി​രു​ദ്ധ​ർ റെ​യി​ൽ​വേ പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​പ​മാ​നി​ക്കു​ക​യും ഇ​വ​ർ ന​ൽ​കി​യ ക​ള്ളപ്പരാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ​സ്റ്റ്ചെ​യ്യു​ക​യും മ​നു​ഷ്യ​ക്ക​ട​ത്ത്, നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം തു​ട​ങ്ങി​യ ഗൗ​ര​വ​മേ​റി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ജ​യി​ലി​ൽ അ​ടയ്​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം പ്ര​തി​ഷേ​ധി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തംകൊ​ളു​ത്തി പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടൈ​റ്റ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ. ​കു​ശ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം കെ.എം. വ​ർ​ഗീ​സ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ലാ ഓ​ഫീ​സ് ചാ​ർ​ജ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ണ്‍ കാ​രു​വ​ള്ളി​ൽ പ്ര​തി​ഷേ​ധപ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽസെ​ക്ര​ട്ട​റി​മാ​രാ​യ കെ. ​സ​തീ​ഷ്, റെ​നി മാ​സ്റ്റ​ർ ക​രി​മാ​ല​ത്ത്, ജി​ല്ലാ ട്ര​ഷ​റ​ർ മ​ധു ദ​ണ്ഡ​പാ​ണി, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ഷ്വാ, കെ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം, പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൽ. കൃ​ഷ്ണ​മോ​ഹ​ൻ, ലോ​യേ​ഴ്സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ജ​യ​പ്ര​കാ​ശ്, സു​ന്ദ​ര​ൻ കാ​ക്ക​ത​റ, രാ​മ​ച​ന്ദ്ര​ൻ എ​ല​പ്പു​ള്ളി, രാ​മ​ച​ന്ദ്ര​ൻ വ​ണ്ടാ​ഴി, പ്ര​ജീ​ഷ് പ്ലാ​ക്ക​ൽ പ്ര​സം​ഗി​ച്ചു.