രാ​മ​നാ​ഥ​പു​രം രൂ​പ​തയിൽ വിശുദ്ധ അ​ൽ​ഫോ​ൻ​സാമ്മയു​ടെ തി​രു​നാ​ൾ ആ​ച​രി​ച്ചു
Tuesday, July 29, 2025 1:38 AM IST
കോ​യ​മ്പ​ത്തൂ​ർ: സി​റോ മ​ല​ബാ​ർ​സ​ഭ​യു​ടെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ രാ​മ​നാ​ഥ​പു​രം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​മ​നാ​ഥ​പു​രം ഹോ​ളി ട്രി​നി​റ്റി ക​ത്തീ​ഡ്ര​ലി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പോ​ൾ ആ​ല​പ്പാ​ട്ടി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ ആ​ച​രി​ച്ചു.

രാ​മ​നാ​ഥ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ പ​ട്ട​രു​മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ഫാ. ​ആ​ന്‍റ​ണി കൂ​ട്ടു​ങ്ങ​ൽ, രൂ​പ​ത വി​ശ്വാ​സ പ​രി​ശീ​ല​ന ഡ​യ​റ​ക്ട​ർ ഫാ. ​അ​മ​ല്‍ പാ​ലാ​ട്ടി, ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മെ​ൽ​വി​ൻ ചൊ​വ്വ​ല്ലൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ർ​ന്ന് ല​ദീ​ഞ്ഞും നൊ​വേ​ന​യും പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് രാ​മ​നാ​ഥ​പു​രം സെ​ന്‍റ് ജോ​ർ​ജ് എ​ഫ്സി​സി സ​ന്യാ​സസ​മൂ​ഹം നേ​തൃ​ത്വം ന​ല്കി.

എ​ഫ്സി​സി പാ​ല​ക്കാ​ട് സെ​റാ​ഫി​ക് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ, രൂ​പ​ത​യി​ലെ വി​വി​ധ സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ളു​ടെ​യും ഇ​ട​വ​ക​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ടൊ​പ്പം തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.