ക​രി​ന്പ​ന​ക​ളെ ചേർത്തുപി​ടി​ച്ച് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ
Tuesday, July 29, 2025 1:38 AM IST
ഒ​ല​വ​ക്കോ​ട്: അ​ക​ത്തേ​ത്ത​റ എ​ൻ​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ള​ജ് പ​രി​സ​ര​ത്ത് ക​രി​ന്പ​ന​ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ത്തി​നു തു​ട​ക്കം​കു​റി​ച്ചു.

നേ​ച്ച​ർ ഗാ​ർ​ഡ്സ് ഇ​നി​ഷ്യേ​റ്റീ​വ്, ക​രി​മ്പ​ന​ക്കൂ​ട്ടം സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​ക്കു തു​ട​ക്ക​മി​ട്ട​ത്. ദേ​ശീ​യ ഹ​രി​ത​സേ​ന ജി​ല്ലാ കോ- ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​ന്നൂ​റോ​ളം ക​രി​മ്പ​ന വി​ത്തു​ക​ളാ​ണ് ന​ട്ടു​പി​ടി​പ്പി​ച്ച​ത്. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ.​വി.​എ​സ്. സ​ജി​ത്ത്, ഭൂ​മി​ത്ര​സേ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ദീ​പ് കു​മാ​ർ, എ​ൻ​എ​സ്എ​സ് കോ​-ഓർഡി​നേ​റ്റ​ർ​മാ​ർ, പ​രി​സ്ഥി​തി​പ്ര​വ​ർ​ത്ത​ക​ൻ ശ്യാം​കു​മാ​ർ തേ​ങ്കു​റി​ശ്ശി , ക​രി​മ്പ​ന​ക്കൂ​ട്ട​ം പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​കി.