ജി​ൻ​സ് വ​ർ​ഗീ​സ്: ഇ​ന്ത്യ​ൻ ബേ​സ്ബോ​ൾ ടീ​മി​ലെ ചു​ണ​ക്കു​ട്ടി
Tuesday, July 29, 2025 1:38 AM IST
ക​രി​ന്പ: നേ​പ്പാ​ളി​ൽ ഇ​ക്ക​ഴി​ഞ്ഞ 18 മു​ത​ൽ 21വ​രെ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര സോ​ഫ്റ്റ് ബേ​സ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെ കി​രീ​ട​നേ​ട്ട​ത്തി​ന്‍റെ തി​ള​ക്കം ഇ​ട​ക്കു​റു​ശി​യി​ലും. ഇ​ന്ത്യ​ൻ ടീ​മി​ലെ ഏ​ക മ​ല​യാ​ളി​സാ​ന്നി​ധ്യം കൂ​ടി​യാ​യി​രു​ന്നു ഇ​ട​ക്കു​റി​ശി ഓ​മ​ച്ചേ​രി​ൽ ജി​ൻ​സ് വ​ർ​ഗീ​സെ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ. നേ​പ്പാ​ളി​നെ​തി​രേയാ​യി​രു​ന്നു കി​രീ​ട​പോ​രാ​ട്ടം. ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ സ്വ​ർ​ണ​മെ​ഡ​ൽ നേ​ട്ട​ത്തി​നു പി​ന്നാ​ലെ​യാ​ണ് അ​ന്താ​രാ​ഷ്ട്ര കി​രീ​ട​ജേ​താ​വെ​ന്ന പ​ട്ട​വും ജി​ൻ​സി​നെ തേ​ടി​യെ​ത്തി​യ​ത്.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ബി​രു​ദ​ധാ​രി​യാ​യ ജി​ൻ​സ് നി​ല​വി​ൽ തി​രു​വ​ല്ല മാ​ർ അ​ത്ത​നാ​ത്തി​യോ​സ്‌ കോ​ള​ജ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലെ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​ണ്.

ഓ​മ​ച്ചേ​രി​ൽ കു​ടും​ബ​ത്തി​ലെ സ​ജി​യു​ടെ​യും ക​രി​മ്പ സെ​ന്‍റ് മേ​രീ​സ് ബ​ഥ​നി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ അ​ൽ​ഫോ​ൻ​സ​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ്.
ജി​സ് വ​ർ​ഗീ​സ്, ജി​ൽ​സ വ​ർ​ഗീ​സ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ൾ.