കന്യാസ്ത്രീകളുടെ അറസ്റ്റ്: ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​നേ​റ്റ ക​ള​ങ്കം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്
Tuesday, July 29, 2025 1:38 AM IST
പാ​ല​ക്കാ​ട്: ഛത്തീ​സ്‌​ഗ​ഡി​ലെ ദു​ർ​ഗ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന​ത് ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തി​നേ​റ്റ വ​ലി​യ ക​ള​ങ്ക​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താസ​മി​തി. ആ​ഗ്ര​യി​ലെ അ​സീ​സി സി​സ്റ്റേ​ഴ്സ് ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​യി​ലേ​ക്ക് ക്രി​സ്തീ​യവി​ശ്വാ​സി​ക​ളാ​യ പ്രാ​യ​പൂ​ർ​ത്തി​യാ​യ സ്ത്രീ​ക​ളെ ജോ​ലി​ക്കാ​യി കൊ​ണ്ടു​പോ​യ സി​സ്റ്റേ​ഴ്സി​നെ ഒ​രു കാ​ര​ണ​വു​മി​ല്ലാ​തെ ഗു​രു​ത​ര​വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് ജ​യി​ലി​ൽ അ​ട​ച്ച​ത് സ്വ​ത​ന്ത്ര ഇ​ന്ത്യാ​ച​രി​ത്ര​ത്തി​ൽ കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത സം​ഭ​വ​മാ​ണ്.

റെ​യി​ൽവേ സ്റ്റേ​ഷ​നി​ൽ ടി​ടി​ആ​റി​ന്‍റെ​യും റെ​യി​ൽ​വെ പോ​ലീ​സി​ന്‍റെ​യും ഒ​ത്താ​ശ​യോ​ടെ ബ​ജ്‌രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ആ​ക്ഷേ​പി​ക്കു​ക​യും പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര​കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​ത് അ​ത്യ​ന്തം ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശലം​ഘ​ന​വും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ഹീ​ന​മാ​യ ക​ട​ന്നു​ക​യ​റ്റ​വും ന​ഗ്ന​മാ​യ ലം​ഘ​ന​വു​മാ​ണ്. നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലാ​ത്ത ക​ന്യാ​സ്ത്രീ​ക​ളെ നി​രു​പാ​ധി​കം വി​ട്ട​യ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​രും ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ക്കേ​ണ്ട​തും ഇ​വ​ർ​ക്കെ​തി​രെ ന​ട​ന്ന ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന​യെകു​റി​ച്ച് അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​തു​മാ​ണെ​ന്നും യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ത്തി​ൽ രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ പ്ര​തി​ഷേ​ധ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി കു​റ്റി​ക്കാ​ട​ൻ, ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി, ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക്കേ​ക്ക​ര, ജോ​മി മാ​ളി​യേ​ക്ക​ൽ, ജീ​ജോ അ​റ​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.