മണ്ണൂരിൽ നീ​ന്ത​ല്‍പ​രി​ശീ​ല​നം സ​മാ​പി​ച്ചു
Tuesday, July 29, 2025 1:38 AM IST
മ​ണ്ണൂ​ര്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന നീ​ന്ത​ല്‍ പ​രി​ശീ​ല​നം സ​മാ​പി​ച്ചു. സ​മാ​പ​നപ​രി​പാ​ടി കെ. ​ശാ​ന്ത​കു​മാ​രി എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ണൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. അ​നി​ത അ​ധ്യ​ക്ഷ​യാ​യി.
തു​ട​ര്‍​ച്ച​യാ​യി ഏ​ഴാം വ​ര്‍​ഷ​വും സൗ​ജ​ന്യ നീ​ന്ത​ല്‍പ​രി​ശീ​ല​നം ന​ല്‍​കു​ന്ന പ​രി​ശീ​ല​ക ഹ​സീ​ന​യെ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​ദ​രി​ച്ചു. പ​ത്തി​രി​പ്പാ​ല യാ​സീ​ന്‍ ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഹ​സീ​ന ഈ ​വ​ര്‍​ഷം 48 വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് സൗ​ജ​ന്യ​മാ​യി നീ​ന്ത​ല്‍ പ​രി​ശീ​ലി​പ്പി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​വി. സ്വാ​മി​നാ​ഥ​ന്‍, വാ​ര്‍​ഡ് അം​ഗം എ. ​ശി​ഹാ​ബ്, ന​ഗ​രി​പ്പു​റം ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ എ​സ്. ന​ജീ​ബ് പ്ര​സം​ഗി​ച്ചു.