മണ്ണാർക്കാട്: എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ണാർക്കാട് നിലാവ് പദ്ധതിയിൽ മണ്ഡലത്തിൽ 32 ഹൈമാസ്റ്റ്, മിനിമാസ്റ്റ് ലൈറ്റുകൾകൂടി അനുവദിച്ചതായി എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.
കണ്ണംകുണ്ട് സെന്റർ, എടത്തനാട്ടുകര താണിക്കുന്ന്, ഇരട്ടവാരി ചർച്ച് പരിസരം, അമ്പാഴക്കോട് സെന്റർ, പള്ളിക്കുന്ന് എംഎ അസീസ് സാഹിബ് ഗ്രൗണ്ട് പരിസരം, പറവട്ടിപ്പടി ജുമാ മസ്ജിദ് പരിസരം, നെല്ലിപ്പുഴ ദാറുന്നജാത്ത് യത്തീംഖാന സ്കൂൾ പരിസരം, പാണ്ടിക്കാട് ബംഗ്ലാവ് പടി ജംഗ്ഷൻ, തെങ്കര വട്ടപ്പറമ്പ് ജുമാ മസ്ജിദ് പരിസരം, അമ്പംകുന്ന് തോടുകാട് ജംഗ്ഷൻ, കള്ളമല പഞ്ചായത്ത് ഗ്രൗണ്ട് പരിസരം, അഗളി മുക്കാലി താണിച്ചോട്, പുതൂർ ക്ഷേത്ര പരിസരം, മേലെ മഞ്ചിക്കണ്ടി ഉന്നതി, ബോഡിച്ചാള ഉന്നതി, എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന്, പാലക്കടവ് സെന്റർ, അലനല്ലൂർ പഞ്ചായത്തിലെ പെരിമ്പടാരി, കോട്ടോപ്പാടം കൊടുവാളി ശിവക്ഷേത്ര പരിസരം, പാറപ്പുറം ഇളംപുലാവിൽ കുളമ്പ് ജംഗ്ഷൻ, വേങ്ങ എഎൽപി സ്കൂൾ പരിസരം, കഷായപ്പടി സെന്റർ, ചങ്ങലീരി അമ്പലപ്പടി മഹാവിഷ്ണു ക്ഷേത്ര പരിസരം, ചങ്ങലീരി സലഫി മസ്ജിദ് പരിസരം, ചങ്ങലീരി മോതിക്കൽ ഇടിഞ്ഞാടി ഉന്നതി, നാരങ്ങപ്പറ്റ മുൻസിപ്പൽ വെൽനസ് സെന്റർ പരിസരം, അരകുർശ്ശി കൊട്ടേപ്പടി ജംഗ്ഷൻ, തോരാപുരം അണ്ണാമലയാർ ക്ഷേത്ര പരിസരം, പുഞ്ചക്കോട് പാറമ്മേൽ പള്ളി പരിസരം, ചിറപ്പാടം മുനി ക്ഷേത്ര പരിസരം, ജവഹർ നഗർ, അഗളി പട്ടിമാളം ഉന്നതി എന്നീ സ്ഥലങ്ങളിലാണ് ഹൈമാസ്റ്റ് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുക.