ക​ള​മ​ശേ​രി പോ​ളി​യി​ലെ ക​ഞ്ചാ​വ് കേ​സ്: മു​ഖ്യ​പ്ര​തി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Wednesday, July 30, 2025 4:47 AM IST
കൊ​ച്ചി: നാ​ലു മാ​സം മു​ന്പ് ക​ള​മ​ശേ​രി ഗ​വ. പോ​ളി​ടെ​ക്‌​നി​ക്കി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ല്‍ (പെ​രി​യാ​ര്‍) നി​ന്ന് വ​ന്‍ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള മു​ഖ്യ​പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി പോ​ലീ​സ്. ഇ​തി​നാ​യി ഇ​ന്ന​ലെ ക​ള​മ​ശേ​രി പോ​ലീ​സ് കോ​ട​തി​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ല്‍​കി.

ഒ​ഡീ​ഷ ദ​രി​ഗ്ബാ​ദി സ്വ​ദേ​ശി അ​ജ​യ് പ്ര​ധാ​നെ(33)​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ള​മ​ശേ​രി പോ​ലീ​സ് ഒ​ഡീ​ഷ​യി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ അ​വ​സാ​ന ക​ണ്ണി​യാ​ണ് ഇ​യാ​ള്‍. ക​ഞ്ചാ​വ് എ​ത്തി​ച്ചു കൊ​ടു​ത്ത പ​ശ്ചി​മ​ബം​ഗാ​ള്‍ മൂ​ര്‍​ഷി​ദാ​ബാ​ദ് ജി​ല്ല​ക്കാ​രാ​യ സു​ഹൈ​ല്‍ ഷേ​ഖ്, എ​ഹി​ന്തോ മ​ണ്ഡ​ല്‍, ദീ​പു മ​ണ്ഡ​ല്‍ എ​ന്നി​വ​ര്‍​ക്ക് ക​ഞ്ചാ​വ് ന​ല്‍​കി​യ​ത് അ​ജ​യ് പ്ര​ധാ​നാ​ണ്.

ഇ​യാ​ള്‍​ക്ക് കൊ​ച്ചി​യി​ല്‍ മ​റ്റു ല​ഹ​രി സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​നാ​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. മു​മ്പ് കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴു മാ​സ​ത്തോ​ളം താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.