ക​ന്യാ​സ്ത്രീ​ക​ളു​ടെ മോ​ച​നം ഉ​ട​ൻ ഉ​ണ്ടാ​ക​ണം: തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ
Wednesday, July 30, 2025 4:24 AM IST
അ​ങ്ക​മാ​ലി : ഛത്തീ​സ്ഗ​ഡി​ൽ അന്യായമായി അറസ്റ്റ്ചെയ്യപ്പെട്ട ക​ന്യാ​സ്ത്രീ​ക​ളെ ഉ​ട​ൻ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ലി​ല​ട​യ്ക്ക​പ്പെ​ട്ട സി​സ്റ്റ​ർ പ്രീ​തി മേ​രി​യു​ടെ എളവൂരിലെ വസതിയി​ൽ മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്കളെ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് നേതാക്കളായ ബേ​ബി മു​ണ്ടാ​ട​ൻ, സെ​ബാ​സ്റ്റ്യ​ൻ പൈ​നാ​ട​ത്ത്, ഏ​ലി​യാ​സ് പൈ​നാ​ട​ത്ത് എ​ന്നി​വ​രും ഉണ്ണിയാടനൊപ്പം ഉ​ണ്ടാ​യി​രു​ന്നു.