ജാ​മ്യ​മെ​ടു​ത്ത് മു​ങ്ങി​യ പ്ര​തി 10 വ​ർ​ഷ​ത്തി​ന് ശേ​ഷം പി​ടി​യി​ൽ
Wednesday, July 30, 2025 4:47 AM IST
പ​ള്ളു​രു​ത്തി: ബ​ലാ​ല്‍​സം​ഗ കേ​സി​ല്‍ കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യ​മെ​ടു​ത്ത​ശേ​ഷം ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി പ​ത്ത് വ​ര്‍​ഷ​ത്തി​ന് ശേ​ഷം പോ​ലീ​സ് പി​ടി​യി​ലാ​യി.

മ​ട്ടാ​ഞ്ചേ​രി ഓ​ട​ത്ത​പ​റ​മ്പ് വീ​ട്ടി​ല്‍ ക​ലാം ല​ത്തീ​ഫ് (44) ആ​ണ് പി​ടി​യി​ലാ​യ​ത്. 2015 ല്‍ ​പ​ള്ളു​രു​ത്തി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ജാ​മ്യ​മെ​ടു​ത്ത​ശേ​ഷം മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി, കൊ​ടി​ഞ്ഞി ഭാ​ഗ​ത്ത് ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് പ്ര​തി​യെ പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജാ​മ്യ​മെ​ടു​ത്ത​ശേ​ഷം പ്ര​തി വി​ദേ​ശ​ത്തും കേ​ര​ള​ത്തി​ലെ പ​ല ജി​ല്ല​ക​ളി​ലും ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ള്ളു​രു​ത്തി എ​സ്ഐ. അ​ജ്‌​മ​ൽ ഹു​സൈ​ന്‍റെ നേതൃത്വ ത്തിലുള്ള സം​ഘ​മാ​ണ് കൊ​ടി​ഞ്ഞി ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.