പീ​ഡ​ന​ത്തി​ൽ മ​രി​ച്ച ബാ​ലി​ക​യു​ടെ ര​ണ്ടാം വാ​ർ​ഷി​കം: സ്മൃ​തി​തീ​ര​ത്ത് പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​കി കു​ടും​ബം
Wednesday, July 30, 2025 4:24 AM IST
ആ​ലു​വ: ആലുവയിൽ പീഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട ബാ​ലി​ക​യു​ടെ ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ര​ണ്ടാം ചരമ വാ​ർ​ഷി​ക ദി​ന​ത്തി​ൽ കീ​ഴ്മാ​ട് സ്മൃ​തി​തീ​രം ശ്മ​ശാ​ന​ത്തി​ലെ​ത്തി പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ക​ളു​ടെ ഓ​ർ​മ​ക​ളിൽ പ്രാ​ർ​ഥനയും മറ്റും നടത്തി ശ്മ​ശാ​ന​ത്തി​ൽ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് കു​ടും​ബം ചൂ​ർ​ണി​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്.

കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ഉ​ച്ച​യ്ക്ക് 12 നാ​ണ് അ​ച്ഛ​നും അ​മ്മ​യും നാ​ല് സ​ഹോ​ദ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന കു​ടും​ബം എ​ത്തി​യ​ത്. ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന പൂ​ക്ക​ൾ കുഴിമാടത്തിൽ വി​ത​റി​യ ശേ​ഷം പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് മാ​ല​യും ചാ​ർ​ത്തി. ച​ന്ദ​ന​ത്തി​രി​ക​ളും ക​ർ​പ്പൂ​ര​വും ക​ത്തി​ച്ച് പ്രാ​ർ​ഥിച്ചു.

വീ​ടി​ന​ടു​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സാ​യ ബാ​ലി​ക​യെ മി​ഠാ​യി ന​ൽ​കി​യാ​ണ് ബീ​ഹാ​ർ സ്വ​ദേ​ശി അ​സ്​ഫാ​ക് ആ​ലം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. എ​റ​ണാ​കു​ളം പോ​ക്സോ പ്ര​ത്യേ​ക കോ​ട​തി 2023 ന​വം​ബ​ർ 14 ന് ​ശി​ശു ദി​ന​ത്തി​ലാ​ണ് പ്ര​തി​യെ തൂ​ക്കി​ലേ​റ്റാ​ൻ വി​ധി​ച്ച​ത്.